
ദക്ഷിണാഫ്രിക്കയും കടന്ന് ഇന്ത്യ; അപരാജിയ കുതിപ്പ് തുടർന്ന് ടീം ഇന്ത്യ
മുഹമ്മദ് സിറാജിൽ തുടങ്ങി കുല്‍ദീപ് യാദവ് തീർക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 243 റൺസിന്റെ വമ്പൻ ജയം. ഇന്ത്യ ഉയർത്തിയ 327 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 27.1 ഓവറിൽ 83 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കയെ മുച്ചൂടും തകര്‍ത്തത്. ടീം സ്‌കോർ ആറിൽ നിൽക്കെ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീണു. ഒരു ഫോർ നേടി വമ്പ് കാണിച്ചെങ്കിലും നേരിട്ട പത്താം പന്തിൽ എഡ്ജ് തട്ടി ഡി-കോക്ക് പുറത്ത്. സിറാജായിരുന്നു ബൗളർ. 22ന്…