ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരത്തിന്റെ ടോസ്. ലോകകപ്പിന് ശേഷം ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോലിയും ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്ന മത്സരമാണിത്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ അവസാന കടമ്പയാണ് ദക്ഷിണാഫ്രിക്ക. 1992 മുതൽ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്ന ഇന്ത്യക്ക് ഇതുവരെ ഇവിടെ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. ക്യാപ്റ്റൻ രോഹിതും യഷസ്വി ജെയ്സ്വാളുമായിരിക്കും ഓപ്പണണേഴ്‌സ്. ശുഭ്മാൻ ഗില്ലിനെ മൂന്നാം സ്ഥാനത്ത് കളിപ്പിക്കും. ടീമിൽ നിന്ന് പുറത്തായ ചേതേശ്വർ പൂജാരയ്ക്ക്…

Read More

എലൈറ്റ് പട്ടികയിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ; നേട്ടമായത് ദക്ഷിണാഫ്രിക്കയിലെ പ്രകടനം

അവ​ഗണനയുടെ കയ്പേറിയ അനുഭവങ്ങളുടെ കഥയാണ് ഇന്ത്യൻ ടീമിലെ മലയാളി സൂപ്പർതാരം സഞ്ജു സാംസണ് പറയാനുള്ളത്. ലഭിക്കുന്ന ഓരോ അവസരങ്ങളിലും കിടിലൻ പ്രകടനത്തിലൂടെ താൻ‍ നേരിട്ട അവ​ഗണനയ്ക്ക് ബാറ്റുകൊണ്ട് മറുപടി നൽകാറുമുണ്ട് ഈ 29കാരൻ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലെ മിന്നും പ്രകടനമായിരുന്നു അതിൽ ഒടുവിലത്തേത്. പാളിലെ ബോളണ്ട് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ 108 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഈ സെ‍ഞ്ച്വറി നേട്ടത്തോടെ ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയെന്ന റെക്കോർഡ് കരസ്ഥമാക്കിയ സഞ്ജു…

Read More

സഞ്ജു സെഞ്ചുറി അടിച്ചു; ഇന്ത്യ ജയിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്.നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 78 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജു സാംസണിന്റെ (108) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218ന് എല്ലാവും പുറത്തായി. 81 റണ്‍സ് നേടിയ ടോണി ഡി സോര്‍സിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ആദ്യ രണ്ട് മത്സരങ്ങള്‍ ഇരുവരും ഓരോ…

Read More

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; മലയാളി താരം സഞ്ജു സാംസണിന് സെഞ്ചുറി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ തോളിലേറി ഇന്ത്യ. സഞ്ജു കന്നി രാജ്യാന്തര സെഞ്ചുറി (114 പന്തില്‍ 108) കണ്ടെത്തിയ മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയത്. തിലക് വര്‍മ (52), റിങ്കു സിംഗ് (38) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. റുതുരാജ് ഗെയ്കവാദിന് പകരം രജത് പടീധാറും കുല്‍ദീപ് യാദവിന് പകരം…

Read More

ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വിജയം. ന്യൂ വാണ്‍ഡറേഴ്‌സ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 27.3 ഓവറില്‍ 116ന് എന്ന സ്‌കോറിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗും നാല് പേരെ പുറത്താക്കിയ ആവേഷ് ഖാനുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്‍ (43 പന്തില്‍ പുറത്താവാതെ 55), ശ്രേയസ് അയ്യര്‍ (52) എന്നിവരാണ്…

Read More

ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ; ദക്ഷിണാഫ്രിക്ക ചെറിയ സ്കോറിന് പുറത്ത്

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക ചെറിയ സ്കോറിന് പുറത്ത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 27.3 ഓവറിൽ 116 റൺസെടുത്തു. 10 ഓവറിൽ 37 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത അർഷദീപ് സിങ്ങും എട്ട് ഓവറിൽ 27 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത ആവേശ് ഖാനുമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ശേഷിച്ച വിക്കറ്റ് കുൽദീപ് യാദവും വീഴ്ത്തി. 33 റൺസെടുത്ത ആൻഡൈൽ ഫെഹ്ലുക്വായോവാണ് പ്രൊട്ടീസ് നിരയിൽ ടോപ് സ്കോറർ. 28 റൺസെടുത്ത ടോണി ഡി റോർസിയും…

Read More

ഇന്ത്യക്കെതിരായ ഒന്നാം ഏകദിനം; ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു

ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണും സായ് സുദർശനും പ്ലെയിങ് ഇലവനിലുണ്ട്. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരുടെ അഭാവത്തില്‍ രണ്ടാം നിര താരങ്ങള്‍ക്ക് അവസരം ലഭിക്കുന്ന പരമ്പരയില്‍ ഇന്ത്യക്കായി സായ് സുദർശന്‍റെ ഏകദിന അരങ്ങേറ്റമാണിത്. റുതുരാജ് ഗെയ്ക്‌വാദിനൊപ്പം ഓപ്പണറായാണ് സായ് സുദര്‍ശന്‍ ഇറങ്ങുന്നത്. രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ. രാഹുലാണ് ടീമിനെ നയിക്കുന്നത്. ഋതുരാജ് ഗെയ്ക്‌വാദ്,…

Read More

ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ; മൂന്നാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് മിന്നും വിജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 106 റണ്‍സിന്റെ കൂറ്റന്‍ വിജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സെഞ്ചുറി നേടി. 56 പന്തില്‍ നിന്നാണ് സൂര്യയുടെ സെഞ്ചുറി നേട്ടം. ഏഴ് ഫോറുകളും എട്ട് സിക്സറുമടക്കം നൂറുറണ്‍സെടുത്താണ് സൂര്യ പുറത്തായത്.യശ്വസി ജയ്സ്വാള്‍ അര്‍ധസെഞ്ചുറി നേടി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 95 റണ്‍സിന് പുറത്തായി.5 വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞത്. 2.5 ഓവറില്‍ 17 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപിന്റെ 5വിക്കറ്റ്…

Read More

ലോകകപ്പ് ക്രിക്കറ്റ്; രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസ്ട്രേലിയ, കലാശപ്പോരിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ

താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിന് ഗംഭീര തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും, ഡേവിഡ് വാർണറും ചേർന്ന് നല്കിയത്. സഖ്യം 6.1 ഓവറിൽ 60 റൺസെടുത്ത ശേഷമാണ് പിരിഞ്ഞത്. 18 പന്തിൽ നാല് സിക്സറുകളുടേയും ഒരു ഫോറിൻ്റേയും അകമ്പടിയോടെ 29 റൺസെടുത്താണ് വാർണർ പുറത്തായത്. തൊട്ടടുത്ത ഓവറിൽ മിച്ചൽ മാർഷിനെ പൂജ്യത്തിന് കഗീസോ റബാദ പുറത്താക്കിയതോടെ ഓസീസ് അപകടം മണത്തു. പിന്നീട് സ്റ്റീവ് സ്മിത്തുമായി ചേർന്ന് ഹെഡ്, സ്കോർ മുന്നോട്ടു കൊണ്ടു പോകവേ കേശവ് മഹാരാജ്, ട്രാവിസ്…

Read More

ദക്ഷിണാഫ്രിക്ക- ഓസ്‌ട്രേലിയ സെമി പോരാട്ടം ഇന്ന്

ലോകകപ്പിലെ രണ്ടാംസെമിയില്‍ ദക്ഷിണാഫ്രിക്ക ഇന്ന് ഓസ്ട്രേലിയയെ നേരിടും. 1999 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന്റെ കണക്ക് തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇന്ന് കളിക്കളത്തില്‍ ഇറങ്ങുക. ഒമ്പത് കളിയില്‍ ഏഴുവീതം ജയമാണ് ഇരുകൂട്ടര്‍ക്കും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ പകല്‍ രണ്ടിനാണ് മത്സരം. കന്നി ഫൈനലാണ് ആഫ്രിക്കയുടെ ലക്ഷ്യം. ക്യാപ്റ്റന്‍ ടെംബ ബവുമയുടെ പരിക്കാണ് ദക്ഷിണാഫ്രിക്കയെ അലട്ടുന്നത്. ബാറ്റിങ് പരിശീലനം നടത്തിയെങ്കിലും പരിക്കില്‍നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ലെന്ന് ബവുമ പറഞ്ഞു. ഒമ്പത് കളിയില്‍ 2685 റണ്ണാണ് അവര്‍ അടിച്ചെടുത്തത്. നാല് സെഞ്ചുറിയുടെ…

Read More