ഐസിസി ടെസ്റ്റ് റാങ്കിംഗ് ; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി പരാജയപ്പെട്ടതോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യക്ക് തിരിച്ചടി. 3-1 പരാജയപ്പെട്ട ഇന്ത്യ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2019-21, 2021-23 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകള്‍ കളിച്ച ഇന്ത്യക്ക് 109 റേറ്റിംഗ് പോയിന്റാണുള്ളത്. നിലവില്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കളായ ഓസ്ട്രേലിയ 126 റേറ്റിംഗ് പോയിന്റുമായി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ്. തൊട്ടുപിന്നില്‍, പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ദക്ഷിണാഫ്രിക്ക. 112 പോയിന്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക്. പാകിസ്ഥാനെതിരെ രണ്ട് മത്സരങ്ങളും ജയിച്ചതോടെയാണ് ഇന്ത്യയെ മൂന്നാം…

Read More

ടെസ്റ്റിൽ ശ്രീലങ്കയെ തറപറ്റിച്ച് ദക്ഷിണാഫ്രിക്ക ; പരമ്പര തൂത്തുവാരി

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. ഗകെബെര്‍ഹ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 109 റണ്‍സിനായിരുന്നു ആതിഥേയരുടെ ജയം. 348 വിജയലക്ഷ്യവുമായി അവസാന ദിനം ബാറ്റിംഗിനെത്തിയ ശ്രീലങ്ക 238ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ കേശവ് മഹാരാജാണ് രണ്ടാം ഇന്നിംഗ്‌സില്‍ ലങ്കയെ തകര്‍ത്തത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 358 & 317, ശ്രീലങ്ക 328 & 238. രണ്ട് ഇന്നിംഗ്‌സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ ഡെയ്ന്‍ പീറ്റേഴ്‌സണാണ് പ്ലയര്‍ ഓഫ് ദ മാച്ച്. തെംബ ബവൂമ…

Read More

വമ്പൻ ജയത്തോടെ പരമ്പര ഇന്ത്യക്ക്; 135 റണ്‍സിന് വിജയിച്ച ഇന്ത്യ 3-1നാണ് പരമ്പര സ്വന്തമാക്കിയത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് മത്സര ട്വന്റി 20 പരമ്പര ഇന്ത്യക്ക്. വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന നാലാമത്തേയും അവസാനത്തേയും മത്സരത്തില്‍ 135 റണ്‍സിന് വിജയിച്ച ഇന്ത്യ 3-1നാണ് പരമ്പര സ്വന്തമാക്കിയത്. ഓപ്പണര്‍ സഞ്ജു സാംസണ്‍, തിലക് വര്‍മ്മ എന്നിവരുടെ സെഞ്ച്വറികളുടെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 283 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ മറുപടി 18.2 ഓവറില്‍ 148 റണ്‍സിന് എല്ലാവരും പുറത്തായതോടെ അവസാനിക്കുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ 283-1 (20) | ദക്ഷിണാഫ്രിക്ക 148-10 (18.2). 284 റണ്‍സെന്ന ഹിമാലയന്‍ ലക്ഷ്യം പിന്തുടര്‍ന്ന…

Read More

ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വൻ്റി-20 ; ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ വിജയം , സഞ്ജുവിന് സെഞ്ചുറി

ട്വൻ്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തിയ ഇന്ത്യക്ക് 61 റണ്‍സിന്‍റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്‍റെ സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 17.5 ഓവറില്‍ 141 റണ്‍സിലൊതുങ്ങി. 22 പന്തില്‍ 25 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രവി ബിഷ്ണോയ് 28 റണ്‍സിന് 3 വിക്കറ്റെടുത്തു….

Read More

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വൻ്റി-20 മത്സരം ; ടോസ് ജയിച്ച് ദക്ഷിണാഫ്രിക്ക , ഇന്ത്യയെ ബാറ്റിംഗിനയച്ചു

ട്വൻ്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ തന്നെയാണ് ഇന്ത്യക്കായി അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണ്‍ ചെയ്യുന്നത്. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായതിനാല്‍ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെന്നതിനാലാണ് ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത്. ടോസ് നേടിയിരുന്നെങ്കില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. ബംഗ്ലാദേശിനെതിരെ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി നേടിയ ശേഷം ആദ്യ മത്സരത്തിനിറങ്ങുന്ന സഞ്ജു സാംസണില്‍ ആരാധകര്‍ക്ക് പ്രതീക്ഷയേറെയാണ്.

Read More

അവസാന ദിവസം ദക്ഷിണാഫ്രിക്കയെ വീഴ്ത്തി; അയര്‍ലന്‍ഡിന് ആശ്വാസം

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ വമ്പൻ ജയവുമായി അയര്‍ലന്‍ഡ്. 69 റണ്‍സിനാണ് പ്രോട്ടീസിനെ അയര്‍ലന്‍ഡ് തകർത്തത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 9 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെന്ന മികച്ച സ്‌കോറാണ് നേടിത്. അതേസമയം, ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യത്തിലെത്താൻ സാധിച്ചില്ല. ദക്ഷിണാഫ്രിക്ക 46.1 ഓവറില്‍ 215 റണ്‍സില്‍ പുറത്തായി. 91 റണ്‍സെടുത്ത ജാസന്‍ സ്മിത്താണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. കെയ്ല്‍ വെരെയ്ന്‍ (38), അന്‍ഡില്‍…

Read More

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ചരിത്ര വിജയവുമായി അഫ്ഗാനിസ്ഥാൻ, 144 പന്ത് ബാക്കിനിൽക്കെ 106ന് പുറത്താക്കി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ചരിത്ര വിജയവുമായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആറു വിക്കറ്റ് വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ കീഴടക്കുന്നത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 107 റൺസ് ലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ 26 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ കളി പിടിക്കുകയായിരുന്നു. 144 പന്തുകൾ ബാക്കി നിൽക്കെയാണ് അഫ്ഗാനിസ്ഥാന്റെ വിജയം. 35 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തിയ ഫസൽഹഖ് ഫറൂഖിയാണു കളിയിലെ താരം. വമ്പൻമാരെ വീഴ്ത്തുന്നതു ശീലമാക്കിയ അഫ്ഗാനിസ്ഥാന്റെ…

Read More

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്. മൂന്നാം ടി20യില്‍ എട്ട് വിക്കറ്റിനാണ് വിന്‍ഡീസ് വിജയം പിടിച്ചെടുത്തത്. ആദ്യ മത്സരം ഏഴ് വിക്കറ്റിനും രണ്ടാം മത്സരം 30 റണ്‍സിനും വിജയിച്ച വിന്‍ഡീസ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ടി20യില്‍ മഴ കാരണം 13 ഓവര്‍ വീതമായി വെട്ടിച്ചുരുക്കിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 13 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ വിന്‍ഡീസ് 9.2 ഓവറില്‍ ലക്ഷ്യം മറികടന്നു. 24 പന്തില്‍ പുറത്താകാതെ…

Read More

ട്വന്റി-20 ലോകകപ്പ് ; ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് അഫ്ഗാനിസ്ഥാൻ , സെമിയിൽ തോറ്റ് പുറത്ത്

പുലി പോലെ വന്നത് എലി പോലെ പോയി എന്ന് പറഞ്ഞത് പോലെയായി ട്വന്റി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ കാര്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെമിയില്‍ നേരിട്ടത് ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്‍ 11.5 ഓവറില്‍ 56ന് എല്ലാവരും പുറത്തായി. 10 റണ്‍സ് നേടിയ ഒമര്‍സായ് മാത്രമാണ് രണ്ടക്കം കണ്ടത്. മൂന്ന് വിക്കറ്റ് വീതം നേടിയ മാര്‍കോ ജാന്‍സനും ടബ്രൈസ് ഷംസിയും കൂടി അഫ്ഗാനെ ഒന്നും പിടയാന്‍ പോലും സമ്മതിച്ചില്ല. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 8.5…

Read More

ബംഗ്ലാദേശിനെ നാലുറണ്‍സിന് കീഴടക്കി ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടില്‍

 ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ നാലു റണ്‍സിന് കീഴടക്കി ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടില്‍ ഇടംനേടി. നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാന ഓവറില്‍ 11 റണ്‍സ് ആണ് ബംഗ്ലാദേശിന് വേണ്ടിയിരുന്നത്. ഇത് പ്രതിരോധിച്ചാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് ദക്ഷിണാഫ്രിക്ക സൂപ്പര്‍ 8 ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയതും അവസാന ഓവറിലാണ്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍…

Read More