
ഖത്തറിലെ സൂഖ് വാഖിഫ് ഈ വർഷം പ്രധാനപ്പെട്ട മൂന്ന് പ്രദർശനങ്ങൾക്ക് വേദിയാകും
രാജ്യത്തെ വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായ സൂഖ് വാഖിഫ് ഈ വർഷം ആദ്യ പാദത്തിൽ പ്രധാന മൂന്ന് പ്രദർശനങ്ങൾക്ക് വേദിയാകും. ആറാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര തേൻ പ്രദർശനം, മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദർശനം, പ്രഥമ ഈദ് സ്വീറ്റ് പ്രദർശനം എന്നിവയാണ് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ സൂഖ് വാഖിഫിൽ സംഘടിപ്പിക്കുന്നത്.ജനുവരി 30 മുതൽ ഫെബ്രുവരി എട്ട് വരെ ആറാമത് സൂഖ് വാഖിഫ് ഇന്റർനാഷനൽ ഹണി എക്സിബിഷൻ നടക്കും. തുടർന്ന് വരുന്നത് ഈത്തപ്പഴ പ്രദർശനമാണ്….