
‘സൗണ്ട് സ്റ്റോം’ഫെസ്റ്റിവൽ ; ഡിസംബർ 12 മുതൽ 14 വരെ റിയാദിൽ
‘സൗണ്ട് സ്റ്റോം’ ഫെസ്റ്റിവൽ അഞ്ചാം പതിപ്പ് ഡിസംബർ 12 മുതൽ 14 വരെ റിയാദിൽ നടക്കും. ഇത്തവണ രാജ്യാന്തര താരമായ എമിനെമിന്റെ നേതൃത്വത്തിൽ ഏറ്റവും പ്രമുഖരായ ഒരു കൂട്ടം അന്താരാഷ്ട്ര താരങ്ങളുടെ അഭൂതപൂർവമായ പങ്കാളിത്തത്തോടെയാണ് ‘സൗണ്ട്സ്റ്റോമിന്റെ’ ഈ വർഷത്തെ പതിപ്പ് വരുന്നത്. അവയിൽ അമേരിക്കൻ റോക്ക് ബാൻഡായ തേർട്ടി സെക്കൻഡ്സ് ടു മാർസ്, ബ്രിട്ടീഷ് റോക്ക് ബാൻഡായ ‘മ്യൂസ്’, ജർമൻ ഡി.ജെ ബോറിസ് ബ്രെസിയ, ബ്രിട്ടീഷ്-കനേഡിയൻ ഡി.ജെ റിച്ചി ഹാട്ടൺ, ഇറ്റാലിയൻ ഡി.ജെ മാർക്കോ കൊറോള, സ്വിസ്…