
‘നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടു, എതിർത്തപ്പോൾ സിനിമയിൽ വിലക്ക്’; ആരോപണവുമായി സംവിധായിക
നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്‌സ് ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണവുമായി സംവിധായിക സൗമ്യ സദാനന്ദൻ. എതിർത്തുനിന്നതിന് തന്നെ സിനിമയിൽനിന്നു വിലക്കിയെന്നും സൗമ്യ പറയുന്നു. സാമൂഹികമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ഹേമ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കിയ കാര്യങ്ങൾ സൗമ്യ പങ്കുവച്ചത്. ആദ്യമായാണ് ഒരാൾ ഹേമാ കമ്മിറ്റിയ്ക്ക് മുന്നിൽ പറഞ്ഞ കാര്യങ്ങൾ പുറത്ത് പറയുന്നത്. എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി, എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയിൽനിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. സിനിമയിൽ തന്നെ വിലക്കിയെന്ന് സൗമ്യ…