
തന്റെ മൃഗാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നായക്കുട്ടിക്ക് രക്തദാതാവിനെ കണ്ടെത്താൻ സഹായം തേടി പ്രമുഖ വ്യവസായി രത്തൻ ടാറ്റ
മുംബൈയിലെ തന്റെ മൃഗാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നായയ്ക്ക് രക്തദാതാവിനെ കണ്ടെത്താൻ സഹായം തേടി പ്രമുഖ വ്യവസായി രത്തൻടാറ്റ. ഇൻസ്റ്റഗ്രാമിലാണ് രത്തൻ ടാറ്റ സഹായം തേടി പോസ്റ്റിട്ടിരിക്കുന്നത്. ഏഴുമാസം പ്രായമുള്ള നായയ്ക്കാണ് രക്തം ആവശ്യമുള്ളത്. മരണകാരണമാകും വിധം വിളർച്ചയും പനിയുമുള്ള ഏഴുമാസം പ്രായമുള്ള നായക്കാണ് രക്തം ആവശ്യമുള്ളത്. നായ്ക്കുട്ടിയുടെ ഫോട്ടോ സഹിതം രക്തദാതാവിനെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. ഒന്നുമുതൽ എട്ടുവയസുവരെ പ്രായമുള്ള 25 കിലോയെങ്കിലും ഭാരമുള്ള നായ്ക്കളെയാണ് രക്തദാനത്തിനായി തേടുന്നത്. ‘ മുംബൈ എനിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്’…