മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾ; റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ചും നിലവിലെ സാഹചര്യം വ്യക്തമാക്കിയും  തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 66 പേർ മരിച്ചതായി ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. അപകടങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ…

Read More

അഴിമതി തുടച്ച് നീക്കണമെങ്കിൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അന്വേഷണ ഏജൻസികളെ അനുവദിക്കേണ്ടതുണ്ട്; പ്രധാനമന്ത്രി

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം നിക്ഷേപകർക്ക് തിരികെ നൽകാനുള്ള നീക്കം നടത്താൻ ഇഡിയോടും അഭ്യർത്ഥിച്ചിട്ടുണ്ട്. സിബിഐയും ഇഡിയും രാഷ്ട്രീയ പ്രേരിതമായി പ്രവർത്തിക്കുന്നു എന്ന ആരോപണത്തിൽ അടിസ്ഥാനമില്ല. അഴിമതി തുടച്ച് നീക്കണമെങ്കിൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അന്വേഷണ ഏജൻസികളെ അനുവദിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഒരു അഭിമുഖത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യയിൽ നിന്നും ഓടി തെക്കേ ഇന്ത്യയിലെ…

Read More

വിലക്കു ലംഘിച്ച് ക്യാംപസിൽ ബ്രിട്ടാസിന്റെ പ്രസംഗം; തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം. പിന്നാലെ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ സർവകലാശാലാ റജിസ്ട്രാറോട് ആവശ്യപ്പെട്ടു. സർവകലാശാലാ ജീവനക്കാരുടെ ഇടതുസംഘടന സംഘടിപ്പിച്ച പരിപാടി പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിലക്കണമെന്ന് റജിസ്ട്രാർക്കു വിസി രേഖാമൂലം നിർദേശം നൽകിയിരുന്നു. സർവകലാശാലാ ജീവനക്കാർ തിരഞ്ഞെടുപ്പ് ജോലി ചെയ്യുന്നവരാണെന്നും ക്യാംപസിനുള്ളിൽ പുറത്തു നിന്നുള്ളവർ പ്രഭാഷണം നടത്തുന്നത് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണെന്നും വിസി ചൂണ്ടിക്കാട്ടി. തുടർന്ന് രാഷ്ട്രീയ പ്രസംഗങ്ങൾ…

Read More

മുട്ടില്‍ മരംമുറിക്കേസിലെ തടികള്‍ ലേലത്തിന് അനുമതി തേടി വനംവകുപ്പ്

മുട്ടില്‍ മരംമുറിക്കേസില്‍ പിടിച്ചെടുത്ത തടികള്‍ ലേലം ചെയ്തു വില്‍ക്കാൻ അനുമതി തേടി വനംവകുപ്പ്. കല്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സൗത്ത് വയനാട് ഡിഎഫ്‌ഒ ഹര്‍ജി നല്‍കിയത്. മൂന്നുവര്‍ഷമായി 104 ഈട്ടി തടികള്‍ ഡിപ്പോയില്‍ ഒരേ കിടപ്പിലാണ്. വനംവകുപ്പിൻ്റെ കുപ്പാടി ഡിപ്പോയിലാണ് കോടികള്‍ വിലമതിക്കുന്ന മരത്തടികള്‍ സൂക്ഷിച്ചിരിക്കുന്നത്. മഞ്ഞും മഴയും വെയിലുമേറ്റ് തടികള്‍ നശിക്കുന്നതിനിടെയാണ് വനംവകുപ്പ് നീക്കം. ഹര്‍ജി കല്‍പ്പറ്റ കോടതി19ന് പരിഗണിക്കും. 500 വര്‍ഷം വരെ പഴക്കമുള്ള തടികളാണ് മരംമുറിക്കേസ് പ്രതികളായ ആൻ്റോ സഹോദരന്മാര്‍ മുറിച്ചു കടത്തിയത്….

Read More