അനധികൃത സ്വത്ത് കേസിൽ സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന ഡികെയുടെ ഹർജി സുപ്രീം കോടതി തള്ളി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സുപ്രീം കോടതിയിൽ  കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സി ബി ഐ) രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഡി കെയുടെ ഹർജി സുപ്രീം കോടതി തള്ളി. ക്ഷമിക്കണം, തള്ളുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. ഇത് സംബന്ധിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ താൽപ്പര്യമില്ലെന്നും ജസ്റ്റിസുമാരായ ബേല എം ത്രിവേദി, എസ്‌ സി ശർമ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി….

Read More

സിദ്ധാർത്ഥിനെതിരെയുള്ള പ്രതിഷേധം അംഗീകരിക്കാനാവാത്തത്; പ്രകാശ് രാജ്

നടൻ സിദ്ധാർഥ് പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ നടത്തിയ പത്രസമ്മേളനം കന്നഡ സംഘടനാപ്രവർത്തകർ തടസ്സപ്പെടുത്തിയതിൽ പ്രതിഷേധവുമായി നടൻ പ്രകാശ് രാജ്. പതിറ്റാണ്ടുകൾനീണ്ട കാവേരി പ്രശ്‌നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ട രാഷ്ട്രീയനേതാക്കളെയും കേന്ദ്രസർക്കാരിൽ സമ്മർദംചെലുത്തുന്നതിൽ പരാജയപ്പെട്ട എം.പി.മാരെയും ചോദ്യംചെയ്യുന്നതിനുപകരം സാധാരണക്കാരനെയും സിദ്ധാർഥിനെപ്പോലുള്ള കലാകാരന്മാരെയും ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. കന്നഡികർക്കുവേണ്ടി ക്ഷമചോദിക്കുന്നതായും അദ്ദേഹം കുറിച്ചു. സിദ്ധാർഥിന് പത്രസമ്മേളനം നിർത്തി മടങ്ങേണ്ടിവന്നതിൽ ക്ഷമചോദിക്കുന്നതായി കന്നഡ നടൻ ശിവരാജ് കുമാറും പറഞ്ഞു.  കാവേരി വിഷയത്തിൽ സമരംനടത്തുന്ന കന്നഡ, കർഷക സംഘടനകൾക്ക്…

Read More