അധികാരത്തിലിരിക്കുന്നവരുടെ മുഖത്തുനോക്കി സംസാരിക്കാൻ ധൈര്യപ്പെട്ടയാളാണ് രത്തൻ ടാറ്റ; മൻമോഹൻ സിങ്
അന്തരിച്ച ടാറ്റാ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയെ അനുസ്മരിച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. രത്തൻ ടാറ്റയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം ടാറ്റാ സൺസ് ചെയർപേഴ്സൺ എൻ.ചന്ദ്രശേഖരന് എഴുതിയ കത്തിൽ പറഞ്ഞു. ഇന്ത്യൻ വ്യാവസായിക മേഖലയിലെ അതികായനാണ് നമ്മെ വിട്ടുപിരിഞ്ഞതെന്നും മൻമോഹൻ സിങ് അഭിപ്രായപ്പെട്ടു. ഒരു ബിസിനസ്സ് ഐക്കൺ എന്നതിലുപരിയായുള്ള വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയുടേതെന്ന് ഡോ.മൻമോഹൻ സിങ് പറഞ്ഞു. തന്റെ ജീവിതകാലത്ത് സ്ഥാപിക്കുകയും പോഷിപ്പിക്കുകയും ചെയ്ത നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടും…