
സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണം: ഒരാൾ അറസ്റ്റിൽ
ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം സ്വദേശിയായ ഉണ്ണിക്കൃഷ്ണനാണ് അറസ്റ്റിലായത്. പൂജപ്പുര പോലീസിന്റെയാണ് നടപടി. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും, രാമമന്ത്രം ജപിക്കണമെന്നുമുള്ള കെ. എസ് ചിത്രയുടെ പ്രതികരണത്തിന് ശേഷം നിരവധി ആളുകൾ അവർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സൂരജ് സന്തോഷും അക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. കെ. എസ്. ചിത്രയെ പോലുള്ള കപട മുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നാണ് ഗായകൻ സൂരജ് സന്തോഷ് പറഞ്ഞത്. ഇതോടെ സൈബർ ആക്രമണങ്ങൾ സൂരജിനുനേരെയും…