പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി

പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ രീതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.  ആദ്യഘട്ടത്തിൽ വൻകിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുക. വിജയിച്ചാൽ സമ്പൂർണമായും പ്രതിമാസ ബില്ലിങ്ങിലേക്ക് മാറുമെന്ന് മന്ത്രി അറിയിച്ചു. സ്മാർട്ട് മീറ്ററിലൂടെ ഉപഭോക്താക്കൾക്ക് തന്നെ മീറ്റർ റീഡ് ചെയ്യാനാവും. മീറ്റർ റീഡിങ്ങിന് കൂടുതൽ ജീവനക്കാരെ വേണ്ടി വരില്ല. പ്രതിമാസ ബില്ലിങ് വൈദ്യുതി താരിഫിൽ പ്രതിഫലിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു

Read More

‘ഉടന്‍ വിവാഹിതനാകും’; റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സൂചന നല്‍കി രാഹുല്‍ ഗാന്ധി

ഉടന്‍ വിവാഹിതനാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ‘വെളിപ്പെടുതൽ. ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്നായിരുന്നു ചോദ്യം ഉയർന്നത്. എന്താണ് ചോദ്യമെന്ന് രാഹുലിന് മനസിലായില്ല. എന്താണ് ചോദ്യമെന്ന് അദ്ദേഹം വേദിയിലും സദസ്സിലുമുള്ളവരോട് ചോദിച്ച് മനസിലാക്കിയ ശേഷമാണ് മറുപടി നൽകിയത്. 

Read More

ഗൂഗിള്‍ വാലറ്റ് ഉടൻ ഇന്ത്യയില്‍ എത്തിയേക്കും

ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ ഉടന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ബാങ്കുകള്‍, എയര്‍ലൈനുകള്‍, സിനിമാ ടിക്കറ്റ് തുടങ്ങി വിവിധ സേവനങ്ങള്‍ ഗൂഗിള്‍ വാലറ്റിലൂടെ ലഭിക്കും. നിലവില്‍ ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ഉപയോക്താക്കള്‍ക്ക് എപികെ ഫയല്‍ ഉപയോഗിച്ച് ആപ്പ് ആപ്പ് സൈഡ്‌ ലോഡ് ചെയ്യാനും കോണ്‍ടാക്റ്റ്ലെസ് പേയ്മെന്റുകള്‍ക്കായി ബാങ്ക് കാര്‍ഡുകള്‍ ചേര്‍ക്കാനും കഴിയും. രാജ്യത്തെ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പേക്കൊപ്പം ആപ്പ് പ്രവര്‍ത്തിക്കുമൊന്നാണ് റിപ്പോര്‍ട്ട്….

Read More

പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാം: പരീക്ഷണവുമായി സിബിഎസ്ഇ

ഒമ്പതു മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകം തുറന്നുവച്ച പരീക്ഷ നടപ്പാക്കാൻ സിബിഎസ്ഇ. ഈ വർഷം നവംബർ-ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും സ്‌കൂളുകളിലാണ് ഇത്തരത്തില്‍ പരീക്ഷ നടത്തുക. ഒമ്പത്, പത്ത് ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, സയൻസ്, 11,12 ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, ബയോളജി വിഷയങ്ങളിലാണ് ഓപൺ ബുക്ക് പരീക്ഷ നടപ്പാക്കുന്നത്. ഇതുപ്രകാരം വിദ്യാർത്ഥികൾക്ക് പരീക്ഷാ ഹാളിലേക്ക് നോട്‌സ്, ടെക്‌സ്റ്റ് ബുക്ക്, മറ്റു സ്റ്റഡി മെറ്റീരിയലുകൾ എന്നിവ കൊണ്ടുവരാം. അവ പരിശോധിക്കുകയും ചെയ്യാം. പുസ്തകം തുറന്ന് പരീക്ഷയെഴുതാം എന്ന്…

Read More

ക്യാന്‍സർ വാക്സിൻ ഉടൻ: പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്‍റ് പുടിൻ

ക്യാൻസറിനുള്ള വാക്സിന്‍ വികസിപ്പിക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണ് റഷ്യന്‍ ശാസ്ത്രജ്ഞരെന്ന് പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍. വാക്സിന്‍ രോഗികൾക്ക് ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭാവി സാങ്കേതികവിദ്യകളെക്കുറിച്ച് ചർച്ച ചെയ്യുന്ന മോസ്കോ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍. അതേസമയം ഏത് തരം ക്യാന്‍സറിനുള്ള വാക്സിനാണ് കണ്ടുപിടിച്ചതെന്നോ അതെങ്ങനെയാണ് ഫലപ്രദമാവുകയെന്നോ പുടിന്‍ വ്യക്തമാക്കിയിട്ടില്ല.  നിരവധി രാജ്യങ്ങളും കമ്പനികളും ക്യാൻസർ വാക്സിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി  ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോഎൻടെക്കുമായി യുകെ സര്‍ക്കാര്‍ കഴിഞ്ഞ വർഷം കരാറിൽ ഒപ്പുവച്ചു. 2030ഓടെ 10,000…

Read More

ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കും: വി. അബ്ദുറഹിമാന്‍

ന്യൂനപക്ഷ വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് വേണ്ടി നിയമിച്ച ജെ.ബി കോശി കമ്മിഷന്റെ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍.  സംസ്ഥാനതല ന്യൂനപക്ഷ ദിനാചരണം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ‘മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വിവിധ വകുപ്പുകള്‍ പഠിക്കുകയും ഇവ നല്ല രീതിയില്‍ നടപ്പാക്കുന്നതിനുള്ള അവസാനഘട്ട പരിശ്രമത്തിലുമാണ് സര്‍ക്കാരുള്ളത്. റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.’ പാലോളി…

Read More

ജാൻവി-ശിഖർ വിവാഹം ഉടൻ..?

അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ ന​ടി ശ്രീ​ദേ​വി​യു​ടെ മ​ക​ളും ബോ​ളി​വു​ഡ് യുവനായികയുമായ ജാ​ന്‍​വി ക​പൂ​ര്‍ വൈ​കാ​തെ വി​വാ​ഹി​ത​യാ​കുമെന്ന് റിപ്പോർട്ട്. ബോളിവുഡിലും ആരാധകർക്കിടയിലും ഈ വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇന്ത്യൻ വെള്ളിത്തിരയിലെ സ്വപ്നസുന്ദരിയായിരുന്ന താരത്തിന്‍റെ മകളുടെ വരൻ ആരെന്ന് എല്ലാവർക്കും ആകാംഷയുണ്ട്. ജാ​ന്‍​വി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ല്‍ ഗോ​സി​പ്പു​ക​ള്‍ വ​ന്നി​രു​ന്നു. ഒ​ടു​വി​ല്‍ ന​ടി​യു​ടേ​താ​യ ചി​ല ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് വി​വാ​ഹ​വാ​ര്‍​ത്ത​യും ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ജാ​ന്‍​വി ക​പൂ​റി​ന്‍റെ ബോ​യ്ഫ്ര​ണ്ട് എ​ന്ന നി​ല​യി​ല്‍ ക​ഴി​ഞ്ഞ കു​റേ കാ​ല​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​ഞ്ഞ് നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് ശി​ഖ​ര്‍…

Read More

എം .പത്മകുമാറിന്റെ “ക്വീൻ എലിസബത്ത്” ഉടൻ തിയേറ്ററുകളിലേക്ക്

മലയാളസിനിമാപ്രേക്ഷകർക്കിടയിൽഏറെ ആകർഷക കൂട്ടുകെട്ടായ മീരാ ജാസ്മിൻ – നരേൻ കൂട്ടുകെട്ട് നല്ലൊരു ഇടവേളക്കുശേഷം ഒത്തുചേരുന്ന ചിത്രമാണ്ക്വീൻ എലിസബത്ത്.എം. പത്മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രീറാം മണമ്പ്രക്കാട്, എം.പത്മകുമാർ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വെള്ളം, അപ്പൻ, പടച്ചോനേ.. ങ്ങള് കാത്തോളീ… എന്നീ ചിത്രങ്ങൾക്കു ശേഷം രഞ്ജിത്ത് മണമ്പ്രക്കാട്ട് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഫൺ ഫാമിലി ഡ്രാമായാണ് ഈ ചിത്രമെന്ന് സംവിധായകൻ എം.പത്മകുമാർ പറഞ്ഞു. രമേഷ് പിഷാരടി, ജോണി…

Read More

പുതിയ കിടിലൻ ഫീച്ചർ അപ്ഡേറ്റുമായി വാട്ട്സാപ്പ്

പുതിയ അപ്ഡേറ്റുമായി വാട്ട്സാപ്പ് എത്തി. നിലവിൽ ആൻഡ്രോയിഡ്  പതിപ്പിൽ പുതിയ അപ്‍ഡേറ്റുകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങൾ, വീഡിയോകൾ, ജിഫുകൾ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നൽകാനാവുന്ന അപ്ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉടനെ തന്നെ ഇത് രാജ്യാന്തര തലത്തിലുള്ള എല്ലാ വാട്ട്സാപ്പ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് സൂചന. വിഡിയോയും ചിത്രവും സ്ക്രീനിലെ കാഴ്ചയിലിരിക്കുമ്പോൾ തന്നെ ഉടനടി റിപ്ലൈ അറിയിക്കാൻ ഈ അപ്ഡേറ്റിനുശേഷം സാധിക്കും. മെസെജിങ്ങിലെ തടസം ഒഴിവാക്കുകയാണ് ലക്ഷ്യം.   കൂടാതെ വാട്ട്സാപ്പ് ചാനലിലെ വെരിഫൈഡ് അക്കൗണ്ടുകളിലെ പച്ച ചെക്ക് മാർക് ഉടനെ നീലയാക്കും….

Read More

അടുത്ത വമ്പന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടും; ട്വീറ്റുമായി ഹിന്‍ഡന്‍ബര്‍ഗ്‌

പുതിയ റിപ്പോര്‍ട്ട് പുറത്തുവിടാനൊരുങ്ങുന്നതായി അമേരിക്കന്‍ നിക്ഷേപ-ഗവേഷണ ഏജന്‍സിയായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. ട്വിറ്ററിലൂടെയാണ് ഹിന്‍ഡന്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്. അടുത്ത വലിയൊരു റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് ട്വീറ്റില്‍ കുറിച്ചത്. റിപ്പോര്‍ട്ട് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അദാനി ഗ്രൂപ്പിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തി കഴിഞ്ഞ ജനുവരിയില്‍ പുറത്തുവിട്ട ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് വലിയ വിവാദമായിരുന്നു. റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന്റെ ഓഹരിയില്‍ വലിയ ഇടിവുണ്ടാക്കി. സംഭവത്തില്‍ ഇരുകമ്പനികളും തമ്മില്‍ വലിയ വാദപ്രതിവാദങ്ങളും നടന്നു. കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള ആയുധമായി പ്രതിപക്ഷവും റിപ്പോര്‍ട്ടിനെ ഉയര്‍ത്തിക്കാണിച്ചിരുന്നു….

Read More