
‘എനിക്ക് മോളോട് സംസാരിക്കണം’; പ്രമുഖ താരം വിളിച്ച് മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി തിലകന്റെ മകള്‍
സിനിമാരംഗത്തെ പ്രശ്‌നങ്ങളും അമ്മ സംഘടനയിലെ മാഫിയകളെയും പുഴുക്കുത്തുകളെയും പറ്റി പറഞ്ഞതിനാണ് അച്ഛനെ വിലക്കിയതെന്ന് നടന്‍ തിലകന്റെ മകള്‍ സോണിയ. അമ്മ എന്ന സംഘടന കോടാലിയാണ്. അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള സംഘടനയല്ല എന്നൊക്കെ വിമര്‍ശിച്ചതിനാണ് അച്ഛനെതിരെ നടപടിയുണ്ടായത്. സിനിമയിലെ ഒരു പ്രമുഖ താരത്തില്‍ നിന്നും തനിക്കും മോശം അനുഭവം ഉണ്ടായതായും സോണിയ വെളിപ്പെടുത്തി. അതേസമയം അതിലും വലിയ കാര്യങ്ങള്‍ ചെയ്തവരെ സംഘടനയില്‍ നിലനിര്‍ത്തുന്നതും നമ്മള്‍ കണ്ടതാണ്. സിനിമാരംഗത്തെ വലിയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു…