ശ്രീക്കുട്ടന്‍ പാടണ്ട എന്ന് വിദ്യാസാഗര്‍ പറഞ്ഞു, പടത്തില്‍ ആ പാട്ട് വന്നില്ല; എംജി ശ്രീകുമാര്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. വിദ്യാസാഗറും എംജി ശ്രീകുമാറും മലയാളികളുടെ പ്രിയപ്പെട്ട ജോഡികളിലൊന്നാണ്. വിദ്യാജിയുടെ സംഗീതത്തില്‍ എംജി പാടിയ പല പാട്ടുകളും സൂപ്പര്‍ ഹിറ്റുകളാണ്. എന്നാല്‍ എംജിയെക്കൊണ്ട് പാടിക്കേണ്ടെന്ന് വിദ്യാസാഗര്‍ വാശി പിടിച്ച സംഭവവുമുണ്ട്. അതേക്കുറിച്ച് ഇപ്പോഴിതാ എംജി തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് എംജിയുടെ വെളിപ്പെടുത്തല്‍. വിദ്യാസാഗറുമായുള്ള തന്റെ ഹിറ്റ് കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു എംജി ശ്രീകുമാര്‍. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ”മീശമാധവനില്‍ എന്നെ റെക്കോര്‍ഡിംഗിന് വിളിച്ചു. തലേദിവസം ചങ്ങനാശ്ശേരിയിലെ അമ്പലത്തില്‍ ഗാനമേളയുണ്ടായിരുന്നു….

Read More

‘ഇനി ശ്രദ്ധിക്കും തിരുത്തുന്നത് നല്ലതാണ്’; കടുവാ ഭീതിക്കിടെ ഫാഷൻ ഷോയിൽ പാട്ട്, വിശദീകരണവുമായി മന്ത്രി

വയനാട് കടുവാ ഭീതിയിൽ കഴിയുന്നതിനിടെ ഫാഷൻ ഷോയിൽ പാട്ടു പാടിയ സംഭവത്തിൽ വിശദീകരണവുമായി മന്ത്രി എകെ ശശീന്ദ്രൻ. വിമർശനം ഉയർന്നപ്പോൾ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് തോന്നിയെന്നും ഇനി അക്കാര്യങ്ങളിൽ ശ്രദ്ധിക്കുമെന്നുമാണ് മന്ത്രി ശശീന്ദ്രന്റെ പ്രതികരണം. ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ പ്രത്യേകമായി ശ്രദ്ധിക്കാം. പൊതുപ്രവർത്തകൻ എന്ന നിലയിൽ അത്തരം നിരീക്ഷണങ്ങളെ ഗൗരവത്തോടെ കാണും. തിരുത്താൻ ഉണ്ടെങ്കിൽ തിരുത്തും. തിരുത്തുന്നത് നല്ലതാണെന്നാണ് വിശ്വസിക്കുന്നത്. വന്യജീവി ആക്രമണങ്ങൾ നേരിടുന്നതിൽ വകുപ്പുകളിൽ ഏകോപന കുറവില്ല. ഇപ്പോൾ ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യക്ഷമമായി ചെയ്യാനുണ്ടോ എന്ന് യോഗത്തിൽ പരിശോധിക്കും….

Read More

ബറോസിന്റെ പ്രമോഷൻ വേദിയിൽ തിളങ്ങി റേഡിയോ കേരളം 1476 എഎം; റേഡിയോ കേരളം ആർ ജെക്കും മോഹൻലാലിന്റെ അഭിനന്ദനം

മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ദുബൈയിലെ പ്രമോഷൻ വേദിയിൽ തിളങ്ങി റേഡിയോ കേരളം 1476 എഎം. ചിത്രത്തിലെ ഇസബെല്ല എന്ന ​ഗാനമാലപിച്ച റേഡിയോകേരളം ആർ ജെ ദീപക് നമ്പ്യാരാണ് മോഹൻലാലിന്റെ മനം കവർന്നത്. ​ഗാനത്തിന് പിന്നാലെ, സംവിധായകൻ എന്ന നിലയിൽ ഏത് മേഖലയിലാണ് ഏറ്റവും സന്തോഷിച്ചതെന്ന ദീപകിന്റെ ചോദ്യത്തിന് ദീപക്ക് ഇപ്പോൾ പാടിയത് കേട്ടിട്ടാണ് സംവിധായകനെന്ന നിലയിൽ തനിക്കേറ്റവും സന്തോഷം തോന്നിയതെന്നും ഷാൻ വേണ്ടായിരുന്നല്ലോ എന്നുമായിരുന്നു മോഹൻലാലിന്റെ മറുപടി. കഴിഞ്ഞ ദിവസം…

Read More

ഇല്ലുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങൾക്ക് എതിര്, സിനിമയിൽ മുഴുവൻ അടിയും കുടിയും; ബിഷപ്പ് ജോസഫ് കരിയിൽ

മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു, ആവേശം എന്നീ സിനിമകൾക്കെതിരെ വിമർശനവുമായി ബിഷപ്പ് ജോസഫ് കരിയിൽ. സിനിമകൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി. കൊച്ചിയിൽ കുട്ടികൾക്കായി സഭ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിമർശനം. ആവേശം സിനിമയിലെ ഇല്യുമിനാറ്റി എന്ന പാട്ട് സഭാ വിശ്വാസങ്ങൾക്കെതിരാണ്. ഇത്തരം സിനിമകളെ നല്ല സിനിമകളെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണെന്നും ബിഷപ്പ് വിമർശിച്ചു. ‘ഇപ്പോഴത്തെ കുട്ടികളോട് പാട്ടുപാടാൻ പറഞ്ഞാൽ എല്ലാവരും ഇല്യുമിനാറ്റി എന്ന് പറയും. എന്നാൽ ഇല്യുമിനാറ്റി എന്നത് സഭാ വിശ്വാസങ്ങൾക്കെതിരായി നിൽക്കുന്ന സംഘടനയാണെന്ന് പലർക്കും അറിയില്ല. ആവേശം സിനിമയിൽ…

Read More

‘കട്ടീസ് ഗ്യാങി’ലെ വീഡിയോ സോംഗ് എത്തി

യുവതാരങ്ങൾ അണിനിരക്കുന്ന ‘കട്ടീസ് ഗ്യാങ് ‘ എന്ന കളർഫുൾ എന്റർടൈനർ ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന് ആലപിച്ച ‘ പുലരിയിൽ ഒരു പൂവ്…’ എന്ന ഗാനമാണ് റീലിസായത്. മനോരമ മ്യൂസിക്കാണ് ഗാനം അവതരിപ്പിക്കുന്നത്. ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽത്താഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവർ അഭിനയിച്ച ‘കട്ടീസ് ഗ്യാങ്’ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി പ്രദർശനം വിജയം തുടരുകയാണ്. തമിഴ് സിനിമയിലെ…

Read More

‘നെഞ്ചിലെ എൻ നെഞ്ചിലേ… ‘ഒരു കട്ടിൽ ഒരു മുറി’യിലെ പ്രണയ ഗാനത്തിന്റെ മാജിക് 

ആദ്യ കേൾവിയിൽ തന്നെ ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നൊരു മാജിക് ഒളിപ്പിച്ചുകൊണ്ട് ‘ഒരു കട്ടിൽ ഒരു മുറി’യിലെ മനോഹരമായൊരു പ്രണയ ഗാനം പുറത്തിറങ്ങി. രഘുനാഥ് പലേരിയുടെ വരികൾക്ക് അങ്കിത് മേനോനാണ് സംഗീതം. അങ്കിത് മേനോനും തമിഴിലെ ശ്രദ്ധേയ ഗായകൻ രവി ജിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തമിഴ്, മലയാളം വരികളിലുള്ള ഗാനത്തിൻറെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.  ഇന്ദ്രജിത്ത് സുകുമാരനും പൂർണിമയും ചേർന്നുള്ളൊരു കൺസപ്റ്റ് പോസ്റ്റർ സിനിമയുടേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നത് സിനിമാപ്രേമികൾക്കിടയിൽ ഏറെ കൗതുകം ജനിപ്പിച്ചിരുന്നു. സിനിമാ…

Read More

‘ജയ് ഗണേഷ്’ലെ നേരം ഗാനം പുറത്തിറങ്ങി; ഏപ്രിൽ 11ന് സൂപ്പർഹീറോ ഗണേഷ് പ്രേക്ഷകരുടെ മുന്നിലെത്തും

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ലെ ‘നേരം’ എന്ന ഗാനം പുറത്തിറങ്ങി. റാസി വരികൾ ഒരുക്കി ആലപിച്ച ഗാനത്തിന് ശങ്കർ ശർമ്മയാണ് സംഗീതം പകർന്നിരിക്കുന്നത്. റാപ്പ്-ക്ലാസിക്കൽ ഫ്യൂഷൽ ഗണത്തിൽ പെടുന്ന ഗാനം പ്രേക്ഷകശ്രദ്ധ നേടി സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. യൂ ട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയ നിരവധി ഹിറ്റ് റാപ്പുകളുടെയും വരികൾ റാസിയുടെതാണ്. സസ്‌പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്നവിധം ഒരുക്കിയ ‘ജയ്…

Read More

” മലർ മഞ്ഞു തുള്ളിയായ് “; മ്യൂസിക്ക് വീഡിയോ ആൽബം റിലീസായി

ഡ്യുസ് വിഷൻസിന്റെ ബാനറിൽ നോബിൾ ആൻ്റണി, അരുണിമ ഷാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് കണ്ണോൽ സംവിധാനം ചെയ്യുന്ന ” മലർ മഞ്ഞു തുള്ളിയായ്…”എന്ന മ്യൂസിക്ക് വീഡിയോ ആൽബം എസ്സാർ എന്റർടൈൻമെന്റ് യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. ജയൻ ടി ക്ഷത്രിയ എഴുതിയ വരികൾക്ക് നെൽസ് സംഗീതം പകർന്ന്ഗോകുൽ ഉണ്ണികൃഷ്ണൻ ആലപിച്ച വീഡിയോ ആൽബത്തിന്റെ ഛായാഗ്രഹണം ഉമേഷ് കുമാർ മാവൂർ നിർവ്വഹിക്കുന്നു. മദീന, സിജോ തോമസ്, അനിൽ കുമാർ തൊമ്മൻകുത്ത്, രാജേഷ് കെ എസ് വണ്ണപ്പുറം, ഷാജൻ,…

Read More

കേരള ഗാന വിവാദം; ശ്രീകുമാരൻ തമ്പിയെ നേരിട്ട് കാണുമെന്ന് മന്ത്രി സജി ചെറിയാൻ

കേരള ഗാന വിവാദത്തിൽ ശ്രീകുമാരൻ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. വസ്തുതകൾ മനസിലാക്കി പ്രശ്നം പരിഹരിക്കും. അദ്ദേഹം പറഞ്ഞപ്പോൾ മാത്രമാണ് പ്രശ്നത്തെ കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടുമായി നേരിട്ട് സംസാരിച്ചു. അദ്ദേഹം പറഞ്ഞത് വസ്തുതയാണ്. മറ്റ് കലാകാരന്മാര്‍ക്ക് ലഭിക്കുന്ന സഹായവും ബഹുമാനവും സാഹിത്യകാരന്മാര്‍ക്ക് ലഭിക്കുന്നില്ല. അക്കാര്യം സര്‍ക്കാര്‍ പരിശോധിക്കും. ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ശ്രീകുമാരൻ തമ്പി ഉൾപ്പടെ നിരവധി പേരിൽ…

Read More

” മൈ 3″ വീഡിയോ ഗാനം റിലീസായി

സൗഹൃദവും ക്യാൻസറും പ്രമേയമാക്കി ‘സ്റ്റാർ ഏയ്റ്റ്’ മൂവീസ്സിന്റെ ബാനറിൽ തലൈവാസൽ വിജയ്, രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്മണ്യൻ, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജൻ കുടവൻ സംവിധാനം ചെയ്യുന്ന ‘മൈ 3’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. രാജൻ കൊടക്കാട് എഴുതിയ വരികൾക്ക് സിബി കുരുവിള സംഗീതം പകർന്ന് ചിത്രം അരുൺ ആലപിച്ച “മഴതോർന്ന പാടം മലരായി നിന്നെ…” എന്നാരംഭിക്കുന്ന ഗാനമാണ് റീലീസായത്. ജനുവരി 19ന് ചിത്രം…

Read More