
ഇന്റിമേറ്റഡ് സീനില്ല; വിമർശനങ്ങൾ ഒഴുകിയെത്തി, ജനങ്ങൾക്ക് വേറെ ജോലിയില്ലേ എന്നുപോലും തോന്നി: നടി സോന നായർ
കാബാലിക എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചതിന് രൂക്ഷമായ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി സോന നായർ. സോഷ്യൽമീഡിയയിലൂടെ എന്തിനാണ് ആളുകൾ മോശം രീതിയിലുളള പ്രതികരണങ്ങൾ നടത്തുന്നതെന്നും താരം ചോദിച്ചു. മോഹൻലാൽ നായകനായ നരൻ സിനിമയിൽ അഭിനയിച്ചതിൽ ഇപ്പോഴും നിരാശയും സങ്കടവും ഉണ്ടെന്ന് സോന പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘കാബാലിക എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചതിന് പലതരത്തിലുളള വിമർശനങ്ങളും ഉണ്ടായി. ജനങ്ങൾക്ക് വേറെ ജോലിയില്ലേ എന്നുപോലും തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു….