
സ്വത്തുതർക്കം: നടി വീണാ കപൂറിനെ മകൻ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊന്നു
ടെലിവിഷൻ നടി വീണാ കപൂറിനെ (74) സ്വത്തു തർക്കത്തെ തുടർന്ന് മകൻ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ മകൻ സച്ചിൻ കപൂറിനെയും വീട്ടുജോലിക്കാരൻ ലാലു കുമാർ മണ്ഡലിനെയും പൊലീസ് അറസ്റ്റു ചെയ്തു. വീണയെ ബെയ്‌സ്‌ബോൾ ബാറ്റുകൊണ്ട് തുടരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുംബൈയിലെ ജുഹുവിലാണ് സംഭവം. കൊലപാതകത്തിനു ശേഷം വീട്ടുജോലിക്കാരന്റെ സഹായത്തോടെ മൃതദേഹം നദിയിൽ വലിച്ചെറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. 90 കിലോമീറ്റർ അകലെയുള്ള കാട്ടിലെ നദിയിലാണ് മൃതദേഹം ഒഴുക്കിയത് വീണയും സച്ചിനും തമ്മിൽ ഏറെക്കാലമായി സ്വത്തുതർക്കമുണ്ട്. ഡിസംബർ ആറിന് വീണ…