
പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; 11കാരന് ദാരുണാന്ത്യം
തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകന് ദാരുണാന്ത്യം. മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിലാണ് സംഭവം. ആസാം സ്വദേശിയായ റാബുൽ ഹുസൈൻ (11) ആണ് മരിച്ചത്. റാബുലിന്റെ കാലുകൾക്ക് പൊള്ളലേറ്റ സഹോദരനെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസും കെഎസ്ഇബിയും അന്വേഷണം ആരംഭിച്ചു. രാവിലെ 11.30ഓടെയാണ് സംഭവം. റാബുലും മാതാപിതാക്കളും ആക്രി ശേഖരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉപയോഗശൂന്യമായ കമ്പി എന്ന് കരുതി പൊട്ടികിടന്ന വൈദ്യുതി കമ്പിയിൽ പിടിച്ചതാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് കരുതുന്നത്. കരച്ചിൽ കേട്ട്…