ശുശ്രൂഷിക്കാൻ ആളില്ലാതെ മരിച്ച അന്നക്കുട്ടിയുടെ മകനെതിരേ നടപടി; കേരള ബാങ്ക് ജോലിയിൽനിന്ന് സസ്‌പെൻഡു ചെയ്തു

ശുശ്രൂഷിക്കാൻ ആളില്ലാതെ മരിച്ച അന്നക്കുട്ടിയുടെ മകനെതിരേ നടപടിയെടുത്ത് കേരള ബാങ്ക്. കുമളി പ്രധാന ശാഖയിലെ കളക്ഷൻ ഏജന്റായ എം.എം.സജിമോനെ ജോലിയിൽനിന്ന് സസ്പെൻഡുചെയ്തു. മകനെന്ന നിലയിലുള്ള ഉത്തരവാദിത്വത്തിൽ സജിമോൻ വീഴ്ചവരുത്തിയതുമായി ബന്ധപ്പെട്ട് കുമളി പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ, മകൾ സിജിയെ പഞ്ചായത്ത് ജോലിയിൽനിന്ന് നേരത്തേ പിരിച്ചുവിട്ടിരുന്നു. മക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന് കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയിലെ വാടകവീട്ടിൽ കഴിഞ്ഞിരുന്ന മൈലയ്ക്കൽ അന്നക്കുട്ടി മാത്യു ജനുവരി 20-നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

Read More

ഡൽഹി എസിപിയുടെ മകനെ സുഹൃത്തുക്കൾ മർദിച്ചുകൊന്ന് കനാലിൽ തള്ളി

ഡൽഹി പോലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ മകനെ മർദിച്ചുകൊന്ന് കനാലിൽ തള്ളി സുഹൃത്തുക്കൾ. സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു. അഭിഭാഷകൻ കൂടിയായ ലക്ഷ്യ ചൗഹാനെയാണ് സുഹൃത്തുക്കളായ വികാസ് ഭരദ്വാജും അഭിഷേകും ചേർന്ന് കൊലപ്പെടുത്തിയത്. ലക്ഷ്യയുടെ പിതാവ് യഷ്പാൽ ഡൽഹി പോലീസ് അസിസ്റ്റന്റ് കമ്മിഷണറാണ്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിൽ. ഇരുപത്തിനാലുകാരനായ ലക്ഷ്യ, ഡൽഹിയിലെ ടിസ് ഹസാരി കോടതിയിലെ അഭിഭാഷകനാണ്. അവിടത്തെ ക്ലാർക്കായിരുന്ന വികാസ് ഭരദ്വാജിൽനിന്ന് ലക്ഷ്യ കുറച്ച് പണം കടം വാങ്ങിയിരുന്നു. ഇത് ആവർത്തിച്ച് തിരിച്ചുചോദിച്ചിട്ടും ലക്ഷ്യ നൽകാൻ…

Read More

അമ്മയെ മകൻ വീട്ടിനുള്ളിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു

 തിരുവനന്തപുരം വെള്ളറടയിൽ അമ്മയെ മകൻ തീ കൊളുത്തി. വെള്ളറട സ്വദേശി നളിനി (60) താണ് മരിച്ചത്. മകൻ മോസസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം.നളിനിയെ മകൻ വീട്ടിനുള്ളിൽ കെട്ടിയിട്ട് തീകത്തിക്കുകയായിരുന്നു. മോസസ് സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. 

Read More

ഗാർഹിക ജോലിക്കാരിയെ പീഡിപ്പിച്ചുച ഡിഎംകെ നേതാവിന്റെ മകനും മരുമകൾക്കുമെതിരെ കേസ്

ഗാർഹിക ജോലിക്കാരിയായ 18കാരിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഡിഎംകെ എംഎൽഎയും നേതാവുമായ ഐ കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെ ചെന്നൈ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. കേസിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പീഡനമേറ്റ പെൺകുട്ടിയെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടി മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുകയായിരുന്നു. കോച്ചിങ്ങിന് ചേരാൻ പണം കണ്ടെത്താനായിരുന്നു ജോലി ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി കരുണാനിധിയുടെ മകന്റെ വീട്ടിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ്…

Read More

കൊന്നത് തലയണകൊണ്ട് ശ്വാസംമുട്ടിച്ച്; മകനെ കൊല്ലാൻ ഉദ്ദേശിച്ചില്ലെന്ന് മൊഴി

ഗോവയിലെ ഹോട്ടലിൽ നാലുവയസ്സുകാരനെ അമ്മ കൊലപ്പെടുത്തിയത് തലയണകൊണ്ട് ശ്വാസംമുട്ടിച്ച്. തലയണ മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ചാണ് പ്രതി മകനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. കുട്ടിയുടെ ശരീരത്തിൽ മുറിവുകളില്ലെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ എ.ഐ. സ്റ്റാർട്ടപ്പായ ‘മൈൻഡ്ഫുൾ എ.ഐ. ലാബി’ന്റെ സി.ഇ.ഒ.യായ സുചന സേത്ത്(39) ആണ് നാലുവയസ്സുള്ള മകനെ ഹോട്ടൽമുറിയിൽവെച്ച് കൊലപ്പെടുത്തിയത്.  കുഞ്ഞിന്റെ മുഖവും നെഞ്ചും ചീർത്തനിലയിലായിരുന്നു. ശ്വാസംമുട്ടിച്ചത് കാരണമാണ് ഇതുസംഭവിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. കുഞ്ഞിന്റെ മൂക്കിൽനിന്ന് ചോരയൊലിച്ചിരുന്നതായും മൃതദേഹം പരിശോധിച്ച ഡോക്ടർ വെളിപ്പെടുത്തി. അതിനിടെ, കുഞ്ഞിനെ…

Read More

മലയാളിയായ ഭർത്താവിന് മകനെ കാണാൻ കോടതി അനുമതി നൽകി; ടെക് കമ്പനി സിഇഒ കുട്ടിയെ കൊല്ലാനുറച്ച കാരണങ്ങൾ ഇവ

നാലു വയസുകാരനായ മകനെ ഗോവയിലെ ഹോട്ടലിൽ കൊലപ്പെടുത്തി ബാഗിലാക്കി ടാക്‌സിയിൽ കർണാടകത്തിലേക്ക് പോയ യുവതിയുടെ ഭർത്താവ് മലയാളി. ബംഗളൂരുവിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ മൈൻഡ്ഫുൾ എ.ഐ ലാബിന്റെ സി.ഇ.ഒയും പശ്ചിമ ബംഗാൾ സ്വദേശിയുമായ സുചന സേത്ത് ( 39 ) ആണ് സ്വന്തം മകനെ കൊന്ന് ബാഗിലാക്കിയതിന് ഇന്ന് അറസ്റ്റിലായത്. ഭർത്താവിൽനിന്നു വേർപിരിഞ്ഞു താമസിക്കുന്ന സുചന, വിവാഹ മോചന നടപടികൾക്കിടെയാണു കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള വെങ്കട്ട് രാമനാണു സുചനയുടെ ഭർത്താവ്. ഇരുവരും 2020…

Read More

ഫോൺ ചെയ്യുന്നതിനിടെ നിറുത്താതെ കരഞ്ഞു; രണ്ടുവയസുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു

ജാർഖണ്ഡിൽ ഫോൺചെയ്യുന്നതിനിടെ കരഞ്ഞ കുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ച് കൊന്നു. ഗിരിദിഹ് ജില്ലയിലാണ് സംഭവം നടന്നത്. മാതാവ് അഫ്സാന ഖാത്തൂണിനെ പൊലീസ് അറസ്റ്റുചെയ്തു. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവർ. അഫ്സാനയുടെ ഭർതൃപിതാവിന്റെ പരാതിയെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഭർത്താവ് നിസാമുദ്ദീനുമായി വഴക്കുണ്ടാക്കിയ അഫ്സാന രണ്ടുവയസുള്ള ഇളയ കുട്ടിയുമായി മുറിയിൽ കയറി വാതിലടച്ചു. തുടർന്ന് ഫാേണിൽ മറ്റാരോടോ സംസാരിക്കുന്നതിനിടെ കുഞ്ഞ് നിറുത്താതെ കരഞ്ഞു. ഇതോടെ പ്രകോപിതയായി കുഞ്ഞിന്റെ കഴുത്തുഞെരിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട കുഞ്ഞ് അല്പസമയത്തിനകം മരിക്കുകയും ചെയ്തു. എന്നാൽ മകൻ…

Read More

കൃഷിയിടത്തിൽ നിന്ന് കോളിഫ്ലവർ പറിച്ചു; വൃദ്ധയായ മാതാവിനെ കെട്ടിയിട്ട് തല്ലി മകൻ

കോളിഫ്‌ളവർ പറിച്ച പ്രായമായ മാതാവിനെ വൈദ്യുതത്തൂണിൽ കെട്ടിയിട്ട് മർദിച്ച മകൻ അറസ്റ്റിൽ. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ നിന്നുള്ള ശത്രുഘ്ന മഹന്തയാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. മർദനമേറ്റ വൃദ്ധയായ മാതാവ് ചികിത്സ തേടാൻ ആശുപത്രിയിലെത്തിയതായിരുന്നു. മകന്റെ മർദനമേറ്റെന്നറിഞ്ഞ ആശുപത്രി അധികൃതർ ഇക്കാര്യം പൊലീസിനെ വിളിച്ചറിയിച്ചു. പൊലീസെത്തി വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി. പരാതി ശരിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെ മഹന്തയെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. വയോധിക ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്. ഇവർക്ക് രണ്ട് ആൺമക്കളുള്ളത്. മൂത്ത മകൻ വർഷങ്ങൾക്ക് മുൻപ്…

Read More

വൃദ്ധ മാതാവിന് ക്രൂരമദനം ; മകൻ അറസ്റ്റിൽ

ആലപ്പുഴയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല ചെറുകോൽ സ്വദേശി ഷിബു സൈമണിനെയാണ് മാന്നാർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്ലാന്തറ വീട്ടിൽ കുഞ്ഞമ്മ സൈമൺ (78) നാണ് മകന്‍റെ മർദ്ദനത്തിൽ പരിക്കേറ്റത്. മദ്യപിച്ച് വീട്ടിലെത്തിയ സൈമൺ മാതാവ് മൂത്ത മകന്‍റെ വീട്ടിലേക്ക് പോകാത്തതിൽ പ്രകോപിതനായാണ് ആക്രമണം. അമ്മയും മകനും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും തുടർന്ന് സ്റ്റീൽ പാത്രം ഉപയോഗിച്ച് തലക്കും മുഖത്തും ക്രൂരമായി അടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായ പരിക്ക് പറ്റിയ കുഞ്ഞമ്മ…

Read More

മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി‌യിൽ മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ നച്ചാർ പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിലാണ് മൃതദേഹം കണ്ടത്. ഇന്നലെയാണ് അജേഷിന്റെ മാതാപിതാക്കളെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപ്പെടുത്തിയത് അജീഷ് ആണെന്ന് മനസ്സിലായതിനെ തുടർന്ന് പോലീസ് ഇന്നലെ തന്നെ തിരച്ചിൽ തുടങ്ങിയിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് നടത്തിയ അന്വേഷണത്തിലാണ് അജേഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

Read More