അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ച് യാത്ര ; പരാതിയിൽ കേസ് എടുക്കാതെ പൊലീസ്

അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു കൊണ്ട് കാർ യാത്രക്കാര്‍ പോയതായി പരാതി. എറണാകുളം ചിറ്റൂർ ഫെറിക്കു സമീപം കോളരിക്കൽ റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെയാണ് കാര്‍ യാത്രക്കാർ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയതെന്നാണ് പരാതി. റോഡിലെ ചെളിവെള്ളം ദേഹത്ത് തെറിപ്പിച്ചതിനെ തുടർന്നുള്ള വാക്കുതര്‍ക്കത്തിൻ്റെ പേരിലായിരുന്നു സംഭവമെന്നാണ് വിവരം. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് അക്ഷയും പിതാവും ആരോപിക്കുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്….

Read More

‘കുട്ടിക്കാലത്ത് സിനിമാനടനാകണം എന്നു പറഞ്ഞുപോയി… എന്റമ്മോ അതിന്റെ പേരിൽ കുറെ അനുഭവിച്ചു’; സലിംകുമാർ

മലയാളസിനിമയിലെ കോമഡി രാജാവാണ് സലിംകുമാർ. കോമഡി മാത്രമല്ല, മികച്ച കാരക്ടർ റോളുകളും ഈ ദേശീയ അവാർഡ് ജേതാവ് ചെയ്തിട്ടുണ്ട്. മക്കളുടെ തോളിൽ സ്വപ്നത്തിന്റെ മല കയറ്റിവച്ച് നടത്തിക്കുന്ന മാതാപിതാക്കളുള്ള ഇക്കാലത്ത് സലിംകുമാർ വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്. ‘എന്റെ രണ്ടു മക്കളോടും ഭാവിയിൽ ആരാകണം എന്നു ഞാൻ ചോദിച്ചിട്ടില്ല. ഇനിയൊട്ടു ചോദിക്കുകയുമില്ല. കാരണം, സിനിമാ നടനാകണം എന്ന ആഗ്രഹം ചെറുപ്പത്തിൽ ഞാൻ മൂന്നാലു പേരോടു പറഞ്ഞു പോയി. അതിന്റെ ഭവിഷ്യത്തു മാരകമായിരുന്നു. ആടിനെ കൊല്ലാതെ തൊലിയുരിയുന്നതു പോലെ എന്റെ തൊലിയുരിച്ചു….

Read More

മതവികാരം വ്രണപ്പെടുത്തും: ആമിർ ഖാന്റെ മകൻ നായകനാകുന്ന ആദ്യ ചിത്രത്തിന് വിലക്ക്

ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൻ ജുനൈദ് ആദ്യമായി അഭിനയിക്കുന്ന മഹാരാജ് എന്ന ചിത്രത്തിന് വിലക്ക്. സിനിമ അക്രമത്തിന് പ്രേരിപ്പിക്കുമെന്ന ഹിന്ദു സംഘടനയുടെ ഹർജിയെ തുടർന്ന് ഗുജറാത്ത് ഹൈക്കോടതിയാണ് റിലീസ് തടഞ്ഞിരിക്കുന്നത്. സിദ്ധാർഥ് പി.മൽഹോത്ര സംവിധാനം ചെയ്ത ചിത്രം ജൂൺ 14ന് നെറ്റ്‌ഫ്ളിക്‌സിലാണ് റിലീസ് നിശ്ചയിച്ചിരുന്നത്. Advertisment കൃഷ്ണ‌ഭക്തർക്കും പുഷ്‌ടിമാർഗ് വിഭാഗമായ വല്ലഭാചാര്യരുടെ അനുയായികൾക്കും വേണ്ടി സമർപ്പിച്ച ഹർജിയിലാണ് കോടത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 1862-ലെ മഹാരാജ് ലിബൽ കേസിനെ ചുറ്റിപ്പറ്റിയുള്ള ചിത്രം, മതവികാരം വൃണപ്പെടുത്തുമെന്നും, മതവിഭാഗത്തിൻ്റെ അനുയായികൾക്കെതിരെ അക്രമത്തിന്…

Read More

പൊലീസുകാരന്റെ മകനെ തട്ടിക്കൊണ്ടുപോയി; കൊന്ന് കരിമ്പിൻ തോട്ടത്തിലിട്ടു

ഉത്തർപ്രദേശിൽ മോചന ദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പൊലീസുകാരന്റെ മകനെ അക്രമികൾ കൊലപ്പെടുത്തി. മീററ്റിലെ ഇഞ്ചോളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ധൻപൂർ ഗ്രാമത്തിലാണ് സംഭവം. യുപി സഹരൻപൂർ പൊലീസ് കോൺസ്റ്റബിളായ ഗോപാൽ യാദവിന്റെ ആറ് വയസുള്ള മകൻ പുനീതിനെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ഗോപാലിന്റെ മകനെ കാണാതാവുന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. പുനീതിനെ കണ്ടെത്താൻ തെരച്ചിൽ നടക്കുന്നതിനിടെ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺ സന്ദേശം ഗോപാൽ യാദവിനെ തേടിയെത്തി. ഇക്കാര്യം…

Read More

ഗോകുൽ സുരേഷ് പറഞ്ഞ സ്റ്റേറ്റ്മെന്റ് ഞാൻ കേട്ടതാണ്, ഇപ്പോൾ നടക്കുന്ന ആക്രമണം വിഷമിപ്പിക്കുന്നത്; മേജർ രവി

സുരേഷ് ഗോപി തൃശൂർ ലോക്സഭ മണ്ഡലത്തിൽ വിജയിച്ചതിന് പിന്നാലെ നടി നിമിഷ സജയന് നേരെ രൂക്ഷമായ സൈബർ ആക്രമണം നടന്നിരുന്നു. നാല് വർഷങ്ങൾക്ക് മുമ്പ് തൃശൂർ മണ്ഡലവുമായി ബന്ധപ്പെട്ട് നിമിഷ നടത്തിയ പ്രസ്താവനയാണ് സൈബർ ആക്രമണത്തിന് കാരണം. താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് സംഘപരിവാർ അനുഭാവികൾ വ്യപകമായി സൈബർ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണം രൂക്ഷമായതോടെ എതിർപ്പുമായി സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് രംഗത്തെത്തിയിരുന്നു. അവർ അന്ന് അങ്ങനെ പറഞ്ഞതിലും ഇന്ന് അവർക്കെതിരെ നടക്കുന്ന സോഷ്യൽ മീഡിയ…

Read More

വേദയോടെ ലേബര്‍ റൂമില്‍ കിടന്ന ദിവസം, ദൈവത്തിന്റെ മുഖം ഇന്നും ഡോക്ടറുടേത്; സ്‌നേഹ

മലയാളികള്‍ക്ക് പരിചിതയായ നടിയാണ് സ്‌നേഹ ശ്രീകുമാര്‍. ആക്ഷേപ ഹാസ്യ പരമ്പരയായ മറിമായത്തിലൂടെയാണ് സ്‌നേഹയെ മലയാളികള്‍ പരിചയപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് സ്‌നേഹ ശ്രീകുാമര്‍. താരത്തിന്റെ യൂട്യൂബ് ചാനലിന് ഒരുപാട് ആരാധകരുണ്ട്. തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളും മറ്റും സ്‌നേഹ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ സ്‌നേഹ എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ സ്‌നേഹയുടെ ഭര്‍ത്താവും മകനുമെല്ലാം ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഭര്‍ത്താവും മകനും മാത്രമല്ല വളര്‍ത്തു മൃഗമായ ഓസ്‌കാറും ഇന്ന് ആരാധകര്‍ക്ക് സുപരിചിതരാണ്….

Read More

ബ്രിജ്ഭൂഷണ്‍ സിങിന്‍റെ മകന്‍റെ അകമ്പടി വാഹനമിടിച്ച് 2 മരണം; ഡ്രൈവർ അറസ്റ്റിൽ

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷണ്‍ സിംഗിന്‍റെ മകൻ കരൺ ഭൂഷൺ സിംഗിന്‍റെ അകമ്പടി വാഹനം ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു. ഉത്തർപ്രദേശിലെ ഗോണ്ടയില്‍ വച്ചാണ് അപകടം ഉണ്ടായത്. കൈസർഗഞ്ച് ലോക്‌സഭാ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയാണ് കരൺ ഭൂഷൺ സിംഗ്. മരിച്ചവരില്‍ ഒരാള്‍ 17 വയസ്സുകാരനായ റെഹാൻ ഖാൻ ആണ്. 24 വയസ്സുള്ള ഷെഹ്‌സാദ് ഖാൻ ആണ് രണ്ടാമത്തെയാള്‍. എസ്‌യുവി പിടിച്ചെടുത്ത പൊലീസ്, ഡ്രൈവർ ലവ്കുഷ് ശ്രീവാസ്തവയെ അറസ്റ്റ് ചെയ്തു. ബ്രിജ് ഭൂഷണ്‍ സിംഗിന്‍റെ കുടുംബം നടത്തുന്ന…

Read More

കൊടുംക്രൂരത; 30 ലക്ഷം തട്ടിയെടുക്കാൻ അമ്മയെ കൊന്ന് കുളിമുറിയിൽ കുഴിച്ചിട്ടു: ദത്തുപുത്രൻ അറസ്റ്റിൽ

30 ലക്ഷം രൂപ തട്ടിയെടുക്കാനായി അമ്മയെ കൊലപ്പെടുത്തിയ ദത്തുപുത്രൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗ്വാളിയറിലുള്ള ഷിയോപുർ ടൗണിലെ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. 65 വയസ്സുകാരിയായ ഉഷ കൊല്ലപ്പെട്ട കേസിലാണ് ദത്തുപുത്രൻ ദീപക് പച്ചൗരി (24) അറസ്റ്റിലായത്. 23 വർഷം മുൻപാണ് ഉഷയും ഭർത്താവ് ഭുവേന്ദ്ര പച്ചൗരിയും ദീപക്കിനെ ദത്തെടുത്തത്. 2021ൽ ഭുവേന്ദ്ര മരിച്ചു. കൊലപ്പെടുത്തി വീട്ടിലെ കുളിമുറിയിലാണ് ഉഷയുടെ മൃതദേഹം കുഴിച്ചിട്ടത്. ഉഷയുടെ പേരിലുള്ള സ്ഥിരനിക്ഷേപമായ 30 ലക്ഷം രൂപ കൈക്കലാക്കാനാണു പ്രതി കൊല നടത്തിയതെന്നു…

Read More

കിടപ്പുരോഗിയായ അച്ഛനെ മക്കൾ വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്നു; സംഭവം തൃപ്പൂണിത്തുറയിൽ

തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മക്കൾ കടന്നുകളഞ്ഞതായി പരാതി. ഏരൂരിൽ വാടകയക്ക് താമസിച്ചുവന്നിരുന്ന അജിത്തും കുടുംബവുമാണ് പിതാവിനെ ഒറ്റയ്ക്കാക്കി കടന്നുകളഞ്ഞത്. 70 വയസുള്ള രോഗിയായ ഷൺമുഖനെയാണ് മക്കൾ വാടക വീട്ടിലുപേക്ഷിച്ചത്. 10 മാസങ്ങൾക്കുമുമ്പാണ് ഇവർ വാടകയ്‌ക്കെത്തിയത്. വീട്ടുടമയുമായി വാടക തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിനെ വാടക വീട്ടിലുപേക്ഷിച്ച് വീട്ടുസാധനങ്ങളളുമായി മകനും കുടുംബവും കടന്നുകളഞ്ഞത്. പോലീസ് അജിത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. പിതാവിനെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മരട് നഗരസഭ അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം…

Read More

30 ലക്ഷം രൂപ കൈക്കലാക്കാൻ ദത്ത് പുത്രൻ മാതാവിനെ കൊലപ്പെടുത്തി; പ്രതി ദീപക് പച്ചൗരി അറസ്റ്റിൽ

30 ലക്ഷം ഫിക്സഡ് ഡിപ്പോസിറ്റ് കൈക്കലാക്കാൻ മാതാവിനെ കൊലപ്പെടുത്തി കുളിമുറിയിൽ കുഴിച്ചിട്ട് ദത്തുപുത്രൻ. മധ്യപ്രദേശിലെ ഷോപൂർ ജില്ലയിലെ കോട്വാലിയിലാണ് സംഭവം. 65കാരിയായ ഉഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 24കാരനായ ദീപക് പച്ചൗരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാവിനെ ഒരാഴ്ചയായി കാണാനില്ലെന്ന് കാട്ടി ഈ ആഴ്ചയാദ്യം പ്രതി കോട്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി എസ്.പി അഭിഷേക് ആനന്ദ് പറഞ്ഞു. അന്വേഷണ ഭാ​ഗമായി ദീപക്കിനെയും ബന്ധുക്കളേയും അയൽക്കാരേയും പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ദീപക് പരസ്പരവിരുദ്ധമായ മൊഴിയാണ് പൊലീസിന്…

Read More