ലഹരിക്കേസ്: തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ അറസ്റ്റിൽ

തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ ലഹരിക്കേസിൽ അറസ്റ്റിലായി. അലിഖാൻ തുഗ്ലഖിനെ ആണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെ പിടിയിലായ 10 കോളേജ് വിദ്യാർത്ഥികളിൽ നിന്നാണ് തുഗ്ലഖിന് ലഹരിക്കടത്തിൽ പങ്കുളള വിവരം പൊലീസിന് ലഭിച്ചത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലക്കിനെ 12 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

Read More

മദ്യലഹരിയിൽ അച്ഛനെ വെട്ടി വീഴ്ത്തി മകൻ ; സംഭവം ഗുരുവായൂരിൽ , പിതാവ് ആശുപത്രിയിൽ

ഗുരുവായൂരിൽ മദ്യ ലഹരിയിൽ അച്ഛനും മകനും തമ്മിലുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ മകൻ അച്ഛനെ വെട്ടുകയായിരുന്നു. ഗുരുവായൂർ നെന്മിനി പുതുക്കോട് വീട്ടിൽ ഉണ്ണികൃഷ്ണനാണ് വെട്ടേറ്റത്. 60 വയസുണ്ട്. മകൻ സുഭാഷിനുമായുണ്ടായ വാക്ക് തർക്കത്തിനിടെ ഉണ്ണികൃഷ്ണന് തലയ്ക്ക് പുറകിലാണ് വെട്ടേറ്റത്. പരിക്കേറ്റ ഉണ്ണികൃഷ്ണനെ ചാവക്കാട് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തിൽ പൊലീസ് കേസെടുത്തു. 

Read More

‘ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം, മകന്റെ വാശി എനിക്കിഷ്ടപ്പെട്ടു’; ടിപി മാധവന്റെ വാക്കുകൾ

ദീർഘനാളത്തെ ഒറ്റയ്ക്കുള്ള ജീവിതത്തിന് ശേഷം നടൻ ടിപി മാധവൻ വിട വാങ്ങി. കുറച്ച് കാലമായി ഓർമ്മ പോയ നടന്റെ ആരോഗ്യ നില മോശമായിരുന്നു. ടിപി മാധവന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടം വലിയ വാർത്താ പ്രാധാന്യം നേടിയതാണ്. മക്കളായി രണ്ട് പേരുണ്ടെങ്കിലും ഇവരാരും ഇദ്ദേഹത്തിനൊപ്പമില്ല. മക്കൾ ചെറിയ കുട്ടികളായിരുന്നപ്പോൾ ബന്ധം ഉപേക്ഷിച്ച് പോയതാണ് നടൻ. ബോളിവുഡിലെ സംവിധായകൻ രാജ കൃഷ്ണ മേനോനാണ് ടിപി മാധവന്റെ മകൻ. ദേവിക എന്നാണ് മകളുടെ പേര്. തന്നിൽ നിന്ന് മക്കൾ അകന്നതിനെക്കുറിച്ച് ഒരിക്കൽ…

Read More

യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് കൊല; ആറുപേർക്ക് ജീവപര്യന്തം

മകളുമായി അടുപ്പമുണ്ടെന്ന് സംശയത്തിൽ  ജീവനക്കാരനെ ജനനേന്ദ്രിയം ഛേദിച്ചശേഷം കൊലപ്പെടുത്തി കൊടൈക്കനാലിൽ തള്ളിയ കേസിൽ ചെന്നൈയിലെ വ്യവസായിയും മകനും ഉൾപ്പെടെ ആറുപേർക്ക് മദ്രാസ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. എല്ലാ പ്രതികൾക്കുമായി ആകെ 14 ലക്ഷം രൂപ പിഴയും ചുമത്തി. ഇതിൽ പത്തുലക്ഷംരൂപ അച്ഛനും മകനും നൽകണം. ചെന്നൈയിലെ കെ.എസ്.ആർ. ഫ്രൈറ്റ് ഫോർവേഡേഴ്‌സ് സ്ഥാപന ഉടമ എസ്. കൃഷ്ണമൂർത്തി (70), മകൻ കെ. പ്രദീഖ് (31), സഹായികളായ ആർ. കണ്ണൻ (51), എസ്. വിജയകുമാർ (46), ജോൺ (47), എം. സെന്തിൽ (41) എന്നിവർക്കാണ്…

Read More

ഒരു വിവാഹം നടത്തണമെങ്കിൽ കർഷകർ കടത്തിൽ മുങ്ങണം, അംബാനി ചെലവാക്കിയത് ജനങ്ങളുടെ പണം; രാഹുൽ ഗാന്ധി

വ്യവസായി മുകേഷ് അംബാനിയുടെ മകന്റെ ആഡംബര വിവാഹത്തിനെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുകേഷ് അംബാനി ആയിരക്കണക്കിന് കോടി രൂപയാണ് മകന്റെ വിവാഹത്തിന് ചെലവാക്കിയതെന്ന് രാഹുൽ പറഞ്ഞു. ബിജെപി ഭരണഘടനയെ അട്ടിമറിക്കുകയാണെന്നും രാജ്യത്തെ വിരലിലെണ്ണാവുന്ന ശതകോടീശ്വരന്മാർക്ക് വേണ്ടിയാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹരിയാനയിലെ സോനിപത്തിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു രാഹുലിന്റെ വിമർശനം. മകന്റെ വിവാഹത്തിന് വേണ്ടി മുകേഷ് അംബാനി ചെലവഴിച്ച ആയിരക്കണക്കിന് കോടി രൂപ രാജ്യത്തെ ജനങ്ങളുടെ പണമാണെന്ന് രാഹുൽ പറഞ്ഞു….

Read More

റെഡ് ആർമിയുടെ അഡ്മിൻ ഞാനല്ല, ഒരു പോസ്റ്റ് പോലും ഷെയർ ചെയ്തിട്ടില്ല; പി. ജയരാജന്റെ മകൻ

റെഡ് ആർമിയുടെ അഡ്മിൻ മറനീക്കി പുറത്തുവരണമെന്ന് സിപിഎം നേതാവ് പി. ജയരാജന്റെ മകൻ ജെയിൻ രാജ്. ഒരു ഘട്ടത്തിൽ പോലും താൻ അതിന്റെ അഡ്മിൻ ആയിട്ടില്ലെന്നും ജെയിൻരാജ് പറഞ്ഞു. നേരത്തെ പിജെ ആർമി എന്ന പേരിൽ തുടങ്ങിയ ഫെയ്‌സ്ബുക്ക് പേജാണ് പിന്നീട് റെഡ് ആർമി ആയിമാറിയത്. പി.ജയരാജനെ അനുകൂലിക്കുന്ന പോസ്റ്റുകളാണ് റെഡ് ആർമിയിൽ വരുന്നത്. ഇന്നലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ നിശിതമായി വിമർശിച്ച് റെഡ് ആർമിയിൽ പോസ്റ്റ് വന്നിരുന്നു. പി.വി. അൻവർ എംഎൽഎയെ പുകഴ്ത്തി ആയിരുന്നു…

Read More

സെൻട്രൽ ജയിലിലുള്ള മകന് കൊടുക്കാൻ കഞ്ചാവുമായി എത്തി; അമ്മയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

ജയിലിൽ കഴിയുന്ന മകന് കൊടുക്കാൻ കഞ്ചാവുമായി എത്തിയ അമ്മയെ എക്‌സൈസ് അറസ്റ്റു ചെയ്തു. വിയ്യൂർ സെൻട്രൽ ജയിലിലുള്ള മകനെ കാണാനാണ് അമ്മ കഞ്ചാവുമായി എത്തിയത്. കാട്ടാക്കട വീരണകാവ് പന്നിയോട് കുന്നിൽ വീട്ടിൽ ലതയെ (47) ആണ് 80 ഗ്രാം കഞ്ചാവുമായി വിയ്യൂർ സെൻട്രൽ ജയിലിന്റെ പ്രവേശന കവാടത്തിൽ വച്ച് അറസ്റ്റു ചെയ്തത്. ജയിൽ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോലഴി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ നിധിൻ. കെ.വിയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് ലതയെ പിടികൂടിയത്. കാപ്പ കേസിൽ…

Read More

തമിഴ്‌നാട്ടിൽ മകൻ ഉയർന്ന ജാതിക്കാരിയെ പ്രണയിച്ചതിന് അമ്മയെ തട്ടിക്കൊണ്ടുപോയി; ബലാത്സംഗം ചെയ്തു

തമിഴ്നാട്ടിൽ മകൻ ഉയർന്ന ജാതിക്കാരിയെ പ്രണയിച്ചതിന് ദളിത് വനിതയോട് ക്രൂരത. ഗൗണ്ടർ വിഭാഗത്തിലെ യുവതിയെ പ്രണയിച്ചതിന് യുവാവിന്റെ അമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ധർമരപുരിയിലാണ് സംഭവം. ഓഗസ്റ്റ് 14നാണ് നടുക്കുന്ന സംഭവം നടന്നത്. ധർമപുരിക്ക് സമീപത്തെ മൊറപ്പൂർ ഗ്രാമത്തിലെ 24കാരനായ ദളിത് യുവാവിനൊപ്പമാണ് 23കാരിയായ യുവതി ഒളിച്ചോടിയത്. ഇരുവരും ബംഗളൂരുവിൽ ജോലി ചെയ്യുന്നവരാണ്. സഹപാഠികളായ ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. യുവതി ഒളിച്ചോടിയെന്ന് മനസിലാക്കിയ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി. പിന്നാലെ യുവതിയെ…

Read More

അ​മ്മേ മാ​പ്പ്; ഇ​വ​ൻ മ​ക​നോ: 300 രൂപയ്ക്കുവേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി

ക​ർ​ണാ​ട​ക​യി​ൽ 300 രൂ​പ​യ്ക്കു വേ​ണ്ടി മ​ക​ൻ സ്വ​ന്തം അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി. ബൈ​ല​ഹോം​ഗ​ല താ​ലൂ​ക്കി​ലെ ഉ​ദി​ക്കേ​രി ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. മ​ഹാ​ദേ​വി ഗു​രെ​പ്പ തോ​ല​ഗി (70) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. എ​ര​പ്പ ഗു​രെ​പ്പ തോ​ല​ഗി (34) ആ​ണ് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. 300 രൂ​പ ത​രാ​ൻ ക​ഴി​യി​ല്ലെ​ന്നു പ​റ​ഞ്ഞ മ​ഹാ​ദേ​വി​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും പി​ന്നീ​ട് മ​ര​ക്ക​ന്പു​കൊ​ണ്ട് എ​ര​പ്പ ത​ല​യ്ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ർ​ന്ന് അ​മ്മ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ എ​ര​പ്പ​യെ ദോ​ദ്‌​വാ​ഡ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​ദേ​വി​യും എ​ര​പ്പ​യും വ​ഴ​ക്കു പ​തി​വാ​യി​രു​ന്നു​വെ​ന്ന് അ​യ​ൽ​ക്കാ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു….

Read More

‘എന്റേത് ആത്മീയമാർഗം’: രാഷ്ട്രീയ പ്രവേശന അഭ്യൂഹം തള്ളി നിശാന്ത്

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ തള്ളി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിശാന്ത്. രാഷ്ട്രീയത്തിൽ താൽപര്യം തീരെ ഇല്ലെന്നും ആത്മീയതയാണു വഴിയെന്നും നിശാന്ത് വ്യക്തമാക്കി. ജനതാ ദളിൽ (യു) നിതീഷ് കുമാറിന്റെ പിൻഗാമിയായി മകൻ നിശാന്ത് രംഗപ്രവേശം ചെയ്യുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. മാധ്യമങ്ങളിൽ നിന്നകലം പാലിക്കുന്ന നിശാന്തിനെ പട്‌നയിലെ ഇലക്ട്രോണിക്‌സ് ഷോപ്പിൽ വച്ചാണു മാധ്യമപ്രവർത്തകർ വളഞ്ഞത്. ഭക്തിഗാനങ്ങൾ കേൾക്കുന്നതിനായി സ്പീക്കർ വാങ്ങാനാണു കടയിൽ വന്നതെന്നു നിശാന്ത് പറഞ്ഞു. മൊബൈലിൽ എപ്പോഴും കേൾക്കുന്ന ‘ഹരേ രാമ, ഹരേ കൃഷ്ണ’…

Read More