
‘4 ലക്ഷം കള്ളവോട്ടുകള്‍ ചേര്‍ത്തു; കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം’: ഗുരുതര ആരോപണവുമായി ആപ് മുതിര്‍ന്ന നേതാവ് സോംനാഥ് ഭാരതി
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനവുമായി എഎപി മുതിർന്ന നേതാവ് സോംനാഥ് ഭാരതി. ഡൽഹിയിൽ കോൺഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിച്ചു. ഇന്ത്യ സഖ്യത്തിൽ എഎപി തുടരണോ എന്നതിൽ രാഷ്ട്രീയകാര്യ സമിതിയിൽ ഉടൻ തീരുമാനമെടുക്കുമെന്നും സോംനാഥ് ഭാരതി പറഞ്ഞു. തെരഞ്ഞടുപ്പിനായി നാല് ലക്ഷം കള്ളവോട്ടുകൾ ബിജെപി വോട്ടർ പട്ടികയിൽ ചേർത്തെന്നും സോംനാഥ് ഭാരതി ആരോപിച്ചു. എല്ലാ അധാർമ്മിക മാർഗങ്ങളും ബിജെപി തെരഞ്ഞെടുപ്പ് വിജയത്തിനായി ഡൽഹിയിൽ ഉപയോഗിച്ചു. നിർമ്മാണം നടക്കുന്ന കെട്ടിടങ്ങളിൽ താമസക്കാരുണ്ടെന്ന് കാട്ടിയടക്കം വോട്ട് ചേർത്തു. നാല് ലക്ഷം കള്ള…