ഷോപ്പിംഗ് ചെലവ് ചുരുക്കാൻ ചില ടിപ്പുകൾ ഇതാ

ഷോപ്പിം​ഗ് പലരുടെയും പോക്കറ്റ് കാലിയാക്കാറുണ്ട്. അതിനാല്‍ ശ്രദ്ധയോടെ വേണം ഷോപ്പിംഗ് നടത്താന്‍. 1. അത്യാവശ്യം സാധനം വാങ്ങിക്കാന്‍ കാറില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുന്ന പതിവ് പലര്‍ക്കുമുണ്ട്. ഇവിടെ രണ്ടുണ്ട് ദോഷം. സൂപ്പര്‍മാര്‍ക്കറ്റില്‍ ചെന്നുപെട്ടാല്‍ അനാവശ്യമായ സാധനങ്ങളും വാങ്ങിക്കൂട്ടും. മറ്റൊന്ന് അടുത്ത കടയില്‍ നടന്നുപോയി വാങ്ങിച്ചാല്‍ പെട്രോള്‍ നഷ്ടമുണ്ടാകില്ലല്ലോ. 2. കൈയില്‍ നല്ലൊരു തുക കിട്ടിയാല്‍ ഓടിപ്പോയി കണ്ണുമടച്ച്‌ ആവശ്യമെന്താണെന്നുവച്ചാല്‍ വാങ്ങിക്കുകയാണ് പതിവ്. ഇത് തെറ്റ്. പല കടകളില്‍പോയി വിലയില്‍ ഒരു താരതമ്യപഠനം നടത്തുന്നത് നല്ലതാണ്. 3. എന്തു സാധനവും…

Read More

കുട്ടിക്കാലത്തെ ഓണം പലപ്പോഴും അച്ഛനൊപ്പം ലൊക്കേഷനിലായിരുന്നു: വിനീത ശ്രീനിവാസൻ

ശ്രീ​നി​വാ​സ​നെ​പ്പോ​ലെ തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി​യാ​ണ് മ​ക​ൻ വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ ച​ല​ച്ചി​ത്ര​സ​ഞ്ചാ​രം. ഗാ​യ​ക​ൻ, ന​ട​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ, നി​ർ​മാ​താ​വ് എ​ന്നീ മേ​ഖ​ല​യി​ൽ തി​ള​ങ്ങു​ന്ന വി​നീ​ത് ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലി​ടം നേ​ടി. കുട്ടിക്കാലത്തെ ചില ഓ​ണ​വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കുകയാണ് വിനീത്. ത​ല​ശേ​രി​യി​ലെ പൂ​ക്കോ​ട് എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു ഞ​ങ്ങ​ൾ കു​ട്ടി​ക്കാ​ല​ത്തു താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ടി​ന​ടു​ത്തു സ​മ​പ്രാ​യ​ക്കാ​രാ​യ ധാ​രാ​ളം കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു. അ​വ​രോ​ടൊ​പ്പം പൂ​പ​റി​ക്കാ​ൻ പോ​കും. അ​ത്തം മു​ത​ൽ തി​രു​വോ​ണം വ​രെ ആ​ഘോ​ഷ​ങ്ങ​ളാ​ണ്. സ​ന്തോ​ഷ​മു​ള്ള കാ​ര്യം ഓ​ണ സ​മ​യ​ത്ത് സ്കൂ​ൾ അ​വ​ധി​യാ​ണ​ല്ലോ എ​ന്ന​താ​ണ്. പ​ഠി​ക്കാ​ൻ പ​റ​ഞ്ഞു…

Read More

ഗുരുദ്വാരയിൽ സിഖ് വിശുദ്ധ ഗ്രന്ഥം കീറിയെറിഞ്ഞു; 19കാരനെ നാട്ടുകാർ തല്ലിക്കൊന്നു

ഗുരുദ്വാരയിൽ വെച്ച് സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിൻ്റെ പേജുകൾ കീറിയെന്നാരോപിച്ച് 19 കാരനെ തല്ലിക്കൊന്നു. പഞ്ചാബിലെ ഫിറോസ്പൂരിലെ ബന്ദല ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. ബക്ഷീഷ് സിംഗ് എന്ന യുവാവാണ് ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. രോഷാകുലരായ ജനക്കൂട്ടം യുവാവിനെ പിടികൂടി മർദ്ദിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുഖ്വീന്ദർ സിംഗ് പറഞ്ഞു. ഗുരു ഗ്രന്ഥ് സാഹിബിൻ്റെ പേജുകൾ കീറിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. സംഭവം വാർത്തയായതോടെ ഗ്രാമവാസികൾ ഗുരുദ്വാരയിൽ തടിച്ചുകൂടി…

Read More

പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാം: പരീക്ഷണവുമായി സിബിഎസ്ഇ

ഒമ്പതു മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകം തുറന്നുവച്ച പരീക്ഷ നടപ്പാക്കാൻ സിബിഎസ്ഇ. ഈ വർഷം നവംബർ-ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും സ്‌കൂളുകളിലാണ് ഇത്തരത്തില്‍ പരീക്ഷ നടത്തുക. ഒമ്പത്, പത്ത് ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, സയൻസ്, 11,12 ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, ബയോളജി വിഷയങ്ങളിലാണ് ഓപൺ ബുക്ക് പരീക്ഷ നടപ്പാക്കുന്നത്. ഇതുപ്രകാരം വിദ്യാർത്ഥികൾക്ക് പരീക്ഷാ ഹാളിലേക്ക് നോട്‌സ്, ടെക്‌സ്റ്റ് ബുക്ക്, മറ്റു സ്റ്റഡി മെറ്റീരിയലുകൾ എന്നിവ കൊണ്ടുവരാം. അവ പരിശോധിക്കുകയും ചെയ്യാം. പുസ്തകം തുറന്ന് പരീക്ഷയെഴുതാം എന്ന്…

Read More

സമസ്തയിൽ ലീഗ് വിരുദ്ധർ ഉണ്ട്, സാദിഖ് അലി തങ്ങളെ ഇകഴ്ത്തി കാട്ടി ലീഗിനെ ദുർബലമാക്കാൻ ചിലരുടെ ശ്രമം: പിഎംഎ സലാം

ഒരു വിഭാഗം സമസ്ത നേതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. സമസ്തയിൽ ലീഗ് വിരുദ്ധർ ഉണ്ടെന്നും ഇവർ സിപിഎമ്മിന്റെ താല്പര്യമാണ് നടപ്പാക്കുന്നതെന്നും സലാം ആരോപിച്ചു. ഈ വിഭാഗം ലീഗിനെതിരെ നടത്തിയ നീക്കങ്ങളുടെ തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ സമസ്ത നേതാക്കൾ വിമർശനം ഉന്നയിക്കുന്നതിന് കാരണം താൻ പറഞ്ഞത് കൊള്ളേണ്ടവർക്ക് കൊണ്ടത് കൊണ്ടാണ്. താൻ സമസ്ത വിശ്വാസി അല്ല. അതിൽ എന്താണ്, ആർക്കാണ് പ്രശ്നം? താൻ നടത്തിയ പരസ്യ…

Read More

ബോളിവുഡ് താരങ്ങളെ വിടാതെ ഇ.ഡി; കൂടുതൽ പ്രമുഖർക്ക് നോട്ടിസ്

മഹാദേവ് ഗെയിമിംഗ് ആപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ക്ക് നോട്ടീസ് അയച്ച്‌ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ബോളിവുഡ് നടിമാരായ ഹുമ ഖുറേഷി, ഹിന ഖാൻ, നടൻ കപില്‍ ശര്‍മ എന്നിവര്‍ക്കാണ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. മുൻപ് രണ്‍ബീര്‍ കപൂറിനും ഹാജരാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ആപ്പിന് പ്രചാരണം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇവരോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. മഹാദേവ് ഓണ്‍ലെെൻ ബെറ്റിംഗ് ആപ്പ് സ്ഥാപകരായ സൗരഭ് ചന്ദ്രകര്‍, രവി ഉപ്പല്‍ എന്നിവര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാണ് കേസ്. വെള്ളിയാഴ്ചയാണ് രണ്‍ബീര്‍…

Read More

ഏക സിവില്‍ കോഡില്‍ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കും

ഏക സിവില്‍ കോഡില്‍ നിന്ന് ചില ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കിയേക്കും. ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കുമെന്ന ഉറപ്പ് ആഭ്യന്തരമന്ത്രി നല്കിയെന്ന് നാഗാലാൻഡിലെ ഭരണപക്ഷ നേതാക്കള്‍ അറിയിച്ചു. ഏക സിവില്‍ കോഡ‍ില്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് നാഗാലാൻഡ് മുഖ്യമന്ത്രി ഉള്‍പ്പെട്ട സംഘം അമിത് ഷായെ കണ്ട് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയത്. ഇതിന് പിന്നാലെയാണ് തങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയില്‍ നിന്നും ഉറപ്പ് ലഭിച്ചെന്ന വിവരം പുറത്ത് വിട്ടത്….

Read More