സൊമാലിയൻ കടൽ കൊള്ളക്കാരിൽ നിന്ന് ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന

സൊമാലിയാൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു.17 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ യുദ്ധക്കപ്പലായ ഐ.എൻ.എസ് സുമിത്ര ഉപയോഗിച്ചിട്ടുള്ള രക്ഷാദൗത്യമാണ് വിജയിച്ചത്. ഇന്ന് രാവിലെ മുതൽ കപ്പൽ മോചിപ്പിക്കാനുള്ള രക്ഷാപ്രവർത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കൊച്ചിയിൽ നിന്ന് 700 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. ഐ.എൻ.എസ് സുമിത്രയിലെ ധ്രൂവ് ഹെലികോപ്ടർ ഉപയോഗിച്ചുകൊണ്ട് കപ്പലുകള്‍ വിട്ടുനൽകണമെന്ന് സൂചന നൽകിയിരുന്നു. എന്നാൽ അതിന് കൊള്ളക്കാർ തയാറായിരുന്നില്ല. ഇതിനെ തുടർന്നാണ് വലിയ രീതിയിലുള്ള ഓപ്പറേഷൻ നാവികസേനയിൽ നിന്നുണ്ടായത്.

Read More

അറബിക്കടലിൽ ചരക്ക് കപ്പൽ റാഞ്ചി സൊമാലിയൻ കൊള്ളക്കാർ

സൊമാലിയൻ തീരത്ത് ചരക്ക് കപ്പൽ റാഞ്ചി. 15 ഇന്ത്യക്കാരുള്ള കപ്പലാണ് സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയത്. സൊമാലിയൻ തീരത്ത് നിന്ന് 500 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ റാഞ്ചിയത്. ഇന്ത്യൻ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നൈ ഉൾപ്പെടെ കാര്യങ്ങൾ നിരീക്ഷിക്കുകയാണെന്ന് നേവി അറിയിച്ചു. ‘എംവി ലീല നോർഫോക്ക് എന്ന ലൈബീരിയൻ കപ്പലാണിത്. ആയുധധാരികളായ ആറുപേർ കപ്പലിലേക്ക് കടന്നു കയറിയത്. വ്യാഴാഴ്‌ച വൈകുന്നേരമാണ്‌ ഹൈജാക്ക്‌ സംബന്ധിച്ച മുന്നറിയിപ്പ്‌ ലഭിച്ചത്‌.റാഞ്ചിയ കപ്പലുമായി ആശയവിനിമയം സാധ്യമായെന്ന് നാവിക സേനയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു….

Read More