ചന്ദ്രനിലെ ഖരമാലിന്യങ്ങൾ കുറയ്ക്കാനും റീസൈക്കിൾ ചെയ്യാനുമുള്ള നൂതന ആശയങ്ങൾ ഉണ്ടോ? എങ്കിൽ നാസയുടെ ലൂണ റീസൈക്കിൾ ചലഞ്ച് പങ്കെടുക്കാം, മൂന്നു മില്യൺ ഡോളർ നേടാം
ലൂണ റീസൈക്കിൾ ചലഞ്ച്, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ലേറ്റസ്റ്റ് ചലഞ്ചാണിത്. ഈ മത്സരത്തിലൂടെ മൂന്നു മില്യൺ ഡോളർ നേടാനുള്ള അവസരമാണ് നിങ്ങൾക്കുള്ളത്. ചലഞ്ചിൽ പങ്കെടുക്കുന്നതിനായി ഖരമാലിന്യങ്ങൾ അഥവാ സോളിഡ് വേസ്റ്റുകൾ ചന്ദ്രന്റെ പരിസ്ഥിതിയിൽ തന്നെ സംസ്കരിക്കാനും റീസൈക്കിൾ ചെയ്യാനുമുള്ള നൂതന ആശയങ്ങൾ വികസിപ്പിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. ബഹിരാകാശത്ത് ഒഴുകി നടക്കുന്ന പേടകങ്ങളുടെ ഭാഗങ്ങൾ, ചന്ദ്രനിൽ മനുഷ്യ വാസത്തിലൂടെ ഉണ്ടാകുന്ന മാലിന്യങ്ങൾ തുടങ്ങിയവയെല്ലാം സോളിഡ് വേസ്റ്റുകളാണ്. അപ്പോൾ ഈ ഖരമാലിന്യങ്ങൾ കുറയ്ക്കാനും ദീർഘകാല ചാന്ദ്ര ദൗത്യങ്ങളുടെ സുസ്ഥിരത…