
കാണാതായ മലയാളി സൈനികനെ കണ്ടെത്തി; സാമ്പത്തികപ്രയാസം മൂലം മാറിനിന്നതെന്ന് പോലീസ്
അവധിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ടശേഷം കാണാതായ സൈനികൻ എരഞ്ഞിക്കൽ കണ്ടംകുളങ്ങര ചെറിയകാരംവള്ളി വിഷ്ണുവിനെ (30) ബെംഗളൂരുവിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിവൈകി ബെംഗളൂരു മെജസ്റ്റിക് റെയിൽവേ സ്റ്റേഷനുസമീപം വെച്ചാണ് പോലീസ് സംഘം ഇയാളെ കണ്ടെത്തിയത്. ജനുവരിയിൽ വിഷ്ണുവിന്റെ വിവാഹമുറപ്പിച്ചിരുന്നു. സാമ്പത്തികപ്രയാസം കാരണമാണ് നാട്ടിൽനിന്ന് മാറിനിൽക്കേണ്ടിവന്നതെന്ന് പോലീസ് പറഞ്ഞു. വിഷ്ണുവിനെ ബുധനാഴ്ച നാട്ടിലെത്തിക്കും. പുണെ ആർമി സ്പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിചെയ്യുന്ന ബോക്സിങ് താരം കൂടിയായ വിഷ്ണുവിനെ ഡിസംബർ 17-ന് പുലർച്ചെ മുതലാണ് കാണാതായത്. ലീവിന് നാട്ടിലേക്കുവരുന്നുണ്ടെന്ന് ഡിസംബർ 16-ന് അമ്മയെ ഫോണിൽ…