
കൊടും ക്രൂരത…, കടം വാങ്ങിയ പണത്തിനു പകരം പെൺകുട്ടിയ വിറ്റു; വിറ്റത് അമ്മയുടെ സഹോദരി
കടം വാങ്ങിയ പണത്തിനു പകരമായി വിറ്റ ബാലികയെ കണ്ടെത്തി പോലീസ്. കർണാടകയിലെ തുംകൂരുവിലാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വെറും 35,000 രൂപയ്ക്കു വേണ്ടിയാണു ബാലികയെ വിറ്റത്. കുട്ടിയുടെ അമ്മ തന്‍റെ സഹോദരിയിൽനിന്നു പണം കടം വാങ്ങിയിരുന്നു. ഇതു മടക്കിക്കൊടുക്കാൻ കഴിയാതെവന്നപ്പോൾ കുട്ടിയെ സഹോദരി കൊണ്ടുപോകുകയായിരുന്നു. സാമ്പത്തികപ്രശ്നങ്ങൾ മനസിലാക്കിയാണു കുട്ടിയെ വീട്ടിലേക്കു കൊണ്ടുപോകുന്നതെന്നും അവിടെനിർത്തി പഠിപ്പിക്കാമെന്നും സംരക്ഷിക്കാമെന്നും യുവതി കുട്ടിയുടെ അമ്മയോടു പറഞ്ഞിരുന്നു. എന്നാൽ, ബാലികയെ ഹിന്ദുപുരയിൽ കോഴിഫാം നടത്തുന്ന ശ്രീരാമുലു എന്നയാൾക്കു വിൽക്കുകയായിരുന്നു. കുട്ടിയെ സ്കൂളിൽ ചേർത്തെന്ന്…