
‘സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റ് കാണുന്നില്ല’; ചാണ്ടി ഉമ്മൻ എംഎൽഎ
സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റ് കാണുന്നില്ലെന്ന് വ്യക്തമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. സോളാർ സമര വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോളാറിൽ ചരിത്രത്തിൽ ഇല്ലാത്ത വിധമാണ് ഒരാളെ തേജോവധം ചെയ്തതെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അങ്ങനെ ഒരു നീക്കം നടന്നെങ്കിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാന പ്രശ്നം ഒഴിവാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ചർച്ച നടന്നോ എന്ന് തനിക്കറിയില്ലെന്നും ഊരാക്കുടുക്കിൽ അകപ്പെട്ട സി.പി.എം അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിൽ അതിൽ തെറ്റില്ലന്നും ചാണ്ടി ഉമ്മൻ…