
സോളാർ കേസ്; കത്തിൽ ഉമ്മൻചാണ്ടിക്കെതിരായ ലൈംഗികാരോപണം ഉണ്ടായിരുന്നില്ല; ശരണ്യ മനോജ്
സോളാർ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിക്കെതിരായ ലൈംഗികാരോപണം ഇല്ലായിരുന്നുവെന്ന് കെ.ബി. ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യ മനോജ്. ആർ. ബാലകൃഷ്ണപ്പിള്ള ആവശ്യപ്പെട്ടതിനെത്തുടർന്നാണ് താൻ വിഷയത്തിൽ ഇടപെട്ടത്. ഗണേഷ്‌കുമാറിന്റെ സഹായിയായിരുന്ന പ്രദീപാണ് കത്ത് കൈപ്പറ്റിയതെന്നും ശരണ്യ മനോജ് പറഞ്ഞു. ഇതും ആർ. ബാലകൃഷ്ണപ്പിള്ള ആവശ്യപ്പെട്ടതിനെത്തടുർന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ദല്ലാൾ നന്ദകുമാറാണ് ഒരു ചാനലിന് കത്ത് കൈമാറുന്നത്. രണ്ടോ മൂന്നോ ഭാഗമായാണ് കത്ത് ലഭിക്കുന്നത്. കത്തിലെ മറ്റ് പരാമർശങ്ങളെക്കുറിച്ച് പറയാൻ ഇപ്പോൾ തയ്യാറല്ല. എന്നാൽ, ഉമ്മൻചാണ്ടിക്കെതിരെ ലൈംഗികാരോപണം അതിൽ ഇല്ലായിരുന്നുവെന്നും ശരണ്യ…