3,20,000 കുടുംബങ്ങളിലേക്ക് സൗരോർജം; ദുബൈ സോളാർ പാർക്ക് രണ്ടാം യൂണിറ്റ് ഉത്പാദനം തുടങ്ങി

ലോകത്തിലെ ഏറ്റവും വലിയ സോളാർ വൈദ്യുതി പാർക്കായ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം സോളാർ വൈദ്യുതി പാർക്കിൽ രണ്ടാമത്തെ യൂനിറ്റ് ഉൽപാദനം ആരംഭിച്ചു. 200 മെഗാവാട്ട് ശേഷിയുള്ള രണ്ടാം യൂനിറ്റാണ് പ്രവർത്തനമാരംഭിച്ചത്. മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം സോളാർ പാർക്കിലെ നാലാംഘട്ടത്തിന്റെ ഭാഗമായി നിർമിച്ച പാരാബോളിക് ബേസിൻ കോംപ്ലക്ലിലെ രണ്ടാം യൂനിറ്റാണ് ഇന്ന് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി കമ്മീഷൻ ചെയ്തത്. 15.78 ബില്യൺ ദിർഹം ചെലവിട്ടാണ് സോളാർ പാർക്കിന്റെ ഈ ഘട്ടം…

Read More

യുഎഇയിൽ സാംബിയ സൗരോർജ പദ്ധതിക്കായി 200 കോടി ഡോളർ

200 കോടി ഡോളർ ചെലവിൽ യുഎഇ സാംബിയയിൽ സൗരോർജ പദ്ധതികൾ വികസിപ്പിക്കും. കരാറിൽ സാംബിയ സർക്കാർ ഉടമസ്ഥതയിലുള്ള സെസ്‌കോയുമായി യുഎഇയുടെ പുനരുപയോഗ ഊർജ കമ്പനിയായ മസ്‌ദാർ ഒപ്പിട്ടു. നിക്ഷേപം സുഗമമാക്കുന്നതിന് ഇരുരാജ്യങ്ങളുടെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനി രൂപീകരിക്കും. ആദ്യഘട്ടത്തിൽ 500 മെഗാവാട്ട് സൗരോർജം ഉൽപാദിപ്പിക്കും. അത് 2000 മെഗാവാട്ടാക്കി വർധിപ്പിക്കാനാണ് പദ്ധതി.

Read More