
ബഹ്റൈനിൽ സോളാർ ഇൻസ്റ്റലേഷൻ ഇനി അതിവേഗം ; കാത്തിരിപ്പ് സമയം കുറച്ചു
പാരമ്പര്യേതര ഊർജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സോളാർ ഇൻസ്റ്റലേഷനുവേണ്ടി വരുന്ന കാത്തിരിപ്പ് സമയം വെട്ടിക്കുറച്ച് ബഹ്റൈൻ. സൗരോർജ സംവിധാനങ്ങൾ വീടുകളിൽ സ്ഥാപിക്കാൻ ഇത്രയും നാൾ അപേക്ഷിച്ച് ഒരു മാസം കാത്തിരിക്കണമായിരുന്നു. എന്നാൽ, ഇനിമുതൽ നാല് ദിവസത്തിനുള്ളിൽ സൗരോജ പ്ലാന്റ് വീടുകളിൽ സ്ഥാപിച്ചു നൽകും. ഇതിനായി, എളുപ്പത്തിൽ വായ്പകളും ലഭ്യമാക്കും. ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഫയേഴ്സ് മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശൂറ കൗൺസിലിൽ അംഗം തലാൽ അൽ മന്നായിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രാലയത്തിന്റെ ഈ നീക്കം. 2060ഓടെ കാർബൺ…