
സോളാര്‍ വിവാദം; സഭ നിർത്തിവച്ച് ഒരുമണിക്കു ചർച്ച നടത്തും; ഗൂഢാലോചന നടന്നുവെന്ന രേഖ സര്‍ക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി
സോളാർ ഗൂഢാലോചനയിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി. അടിയന്തര പ്രമേയ നോട്ടിസിൽ സഭ നിർത്തിവച്ച് ഒരുമണിക്കു ചർച്ച നടത്തും. അതിജീവിത എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗീക പീഡന പരാതി ഉണ്ടായിരുന്നില്ലെന്നും പിന്നീട് എഴുതി ചേര്‍ത്തതാണെന്നുമുള്ള സിബിഐ കണ്ടെത്തല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അതിജീവിതയുടെ ആവശ്യപ്രകാരം സിബിഐയെ അന്വേഷണം ഏൽപ്പിച്ചത് സർക്കാരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോർട്ട് ഔദ്യോഗികമല്ലാത്തതിനാൽ അഭിപ്രായം പറയാനാവില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍…