‘സോളാർ കേസ് അട്ടിമറിച്ചതിന് പിന്നിൽ അജിത് കുമാർ’; വീണ്ടും ഗുരുതര ആരോപണവുമായി അൻവർ

സോളാർ കേസ് അട്ടിമറിച്ചതിന് പിന്നിലും എ.ഡി.ജി.പി. എം.ആർ. അജിത് കുമാറാണെന്ന് പി.വി. ആൻവർ എം.എൽ.എ. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പി. തിരുവന്തപുരം കവടിയാറിൽ എം.എ. യൂസഫലിയുടെ വീടിനോട് ചേർന്ന് വലിയ കൊട്ടാരം പണിയുന്നുവെന്നും അൻവർ ആരോപിച്ചു. ‘കേരളത്തിന്റെ ചരിത്രത്തിൽ ഇടതുപക്ഷം ഏറ്റവും ശക്തമായ സമരം നടത്തിയ കേസായിരുന്നു സോളാർ കേസ്. അതെങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തി. പാർട്ടിയേയും മുന്നണിയേയും പൊതുസമൂഹത്തേയും നന്നായി വഞ്ചിച്ച് കേസ് അട്ടിമറിച്ചു എന്നാണ്…

Read More

സമരം സിപിഎമ്മിന് ഒത്തുതീർപ്പാക്കേണ്ട കാര്യമില്ല; വെളിപ്പെടുത്തലിൽ വസ്തുതയില്ലെന്ന് എം വി ജയരാജൻ

സോളാർ കേസുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ സമരം ഒത്തുതീർക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലിൽ വസ്തുതയില്ലെന്ന് സിപിഎം നേതാവ് എം വി ജയരാജൻ പറഞ്ഞു. സിപിഎമ്മിന് എതിരായ പ്രചാര വേലയായി മാത്രമേ ഇതിനെ കാണുന്നുളളു. സോളാർ കേസിലെ സമരം സിപിഎമ്മിന് ഒത്തുതീർപ്പാക്കേണ്ട കാര്യമില്ലെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയമാണ് സോളാർ സമരം ഒത്തു തീർപ്പായതിന്റെ രഹസ്യം വെളിപ്പെടുത്തിയത്. സമരത്തിൽ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീർപ്പ് ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് അദ്ദേഹം സമകാലിക മലയാളം വാരികയിൽ എഴുതിയ…

Read More

സോളാർ കേസ്: 10 ദിവസത്തേക്ക് ഗണേഷ് കുമാർ നേരിട്ട് ഹാജരാകേണ്ടെന്ന് കോടതി

സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ കൊട്ടാരക്കര കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസിൽ ഗണേഷ് കുമാർ ഉടൻ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പത്ത് ദിവസം വരെ നേരിട്ട് ഹാജരാകേണ്ടെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ ഹൈക്കോടതിയിൽ വാദിച്ചു. തനിക്കെതിരായ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഗണേഷ് കുമാർ എംഎൽഎയുടെ ഹർജി വിധി പറയാൻ മാറ്റി.

Read More

സോളാർ കേസ്‍ ഗൂഢാലോചന; കെ ബി ഗണേഷ് കുമാർ എം എൽ എ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സോളാർ കേസിലെ ഗൂഢാലോചനയിൽ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകാനുള്ള സമൻസിനെതിരെയാണ് കെബി ഗണേഷ് കുമാർ ഹർജി നൽകിയത്. ഇന്ന് വരെയാണ് മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഗണേശ് കുമാറിന് ഇതിൽ പങ്കുണ്ടെന്നുമാണ് പരാതിക്കാർ കീഴ്കോടതിയെ അറിയിച്ചത്. അഡ്വ. സുധീർ ജേക്കബാണ് മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിനെയും സോളർ കേസിലെ പരാതിക്കാരിയെയും എതിർകക്ഷികളാക്കികൊണ്ട് പരാതി നൽകിയത്. കത്തിൽ തിരുത്തൽ വരുത്താൻ ഗൂഢാലോചന…

Read More

നിയമസഭയിൽ അർധസത്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ, എതിരേ പറഞ്ഞാൽ കഥ മുഴുവൻ പറയും; ഗണേഷ്‌കുമാർ

സോളാർ ആരോപണങ്ങളിൽ നിയമസഭയിൽ അർധസത്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും ബാക്കി സത്യം കൈയിലിരിപ്പുണ്ടെന്നും കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ. കൊട്ടാരക്കരയിൽ കേരള കോൺഗ്രസ് (ബി) നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാർ കേസിൽ ആർ.ബാലകൃഷ്ണപിള്ള ഇടപെട്ടിട്ടുണ്ടെങ്കിൽ യു.ഡി.എഫിന്റെ ചില പ്രമുഖനേതാക്കൾ ആവശ്യപ്പെട്ടിട്ടാണെന്ന് കോൺഗ്രസ് നേതാക്കൾ മനസ്സിലാക്കണം. എനിക്കെതിരേ പറഞ്ഞാൽ കഥ മുഴുവൻ പറയാൻ കഴിയുന്ന അനേകം ആളുകളുണ്ട്. മുഖ്യമന്ത്രിയും ഞാനും ഗൂഢാലോചന നടത്തിയെന്ന് 77 പേജുള്ള സി.ബി.ഐ. റിപ്പോർട്ടിലെങ്ങും പറഞ്ഞിട്ടില്ല. ഗൂഢാലോചന നടത്തി ജീവിക്കേണ്ട ഗതികേട് ഗണേഷ്‌കുമാറിനില്ല. കഴിഞ്ഞ 22 വർഷമായി…

Read More

‘അന്ന് ചെയ്തതിന് ഇന്ന് അനുഭവിക്കുന്നു, ഗൂഢാലോചനയിൽ പിണറായിക്കും പങ്ക്’; കെ. മുരളീധരൻ

സോളാർ കേസ് ഗൂഢാലോചനനയിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ അധികാരമേറ്റ് മൂന്നാം ദിവസം കാണാൻ കഴിഞ്ഞത് തിരക്കഥയുടെ ഭാഗമാണ്. നിഷ്പക്ഷ അന്വേഷണം ഈ കേസിൽ വേണം. വിഷയത്തിൽ കെ.പി.സി.സി നേതൃയോഗം നിലപാട് തീരുമാനിക്കും. ഗൂഡാലോചനയ്ക്ക് പിന്നിലെ മുഴുവൻ കാര്യങ്ങളും പുറത്തുവരണം. ഉമ്മൻ ചാണ്ടിയോട് മുഖ്യമന്ത്രി ചെയ്തതിനാണ് ഇന്ന് അനുഭവിക്കുന്നതെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന സിബിഐയുടെ…

Read More

സോളാർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിക്കെതിരായ ഹർജി തള്ളി

സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ പരാതിക്കാരി നൽകിയ ഹർജി തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഇത് അംഗീകരിക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു പരാതിക്കാരിയുടെ ഹർജി. ഉമ്മൻ ചാണ്ടിക്കെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിച്ച സി.ബി.ഐ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതാണ് ഇപ്പോൾ കോടതി അംഗീകരിച്ചിരിക്കുന്നത്.

Read More

സോളാർ പീഡന കേസ്; കെ. സി. വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ  റിപ്പോർട്ട് അംഗീകരിച്ച് കോടതി

സോളർ പീഡനക്കേസിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. റിപ്പോർട്ട് തള്ളണമെന്ന പരാതിക്കാരിയുടെ ഹർജി കോടതി തള്ളുകയായിരുന്നു. മന്ത്രിയായിരുന്ന എ.പി.അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നായിരുന്നു പരാതി. വേണുഗോപാലിന് എതിരെയുള്ള ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പരാതിക്കാരി പറഞ്ഞിരുന്നെങ്കിലും ഒരു തെളിവും സിബിഐയ്ക്ക് കൈമാറിയിരുന്നില്ല. അടൂർ പ്രകാശ് എംപിക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ടും കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.

Read More

സോളാര്‍ കേസ് പരാതിക്കാരി സരിത എസ് നായര്‍ക്ക് നേരെ വധശ്രമം

സോളാര്‍ കേസ് പരാതിക്കാരി സരിത എസ് നായര്‍ക്ക് നേരെ വധശ്രമം നടന്നതിന്റെ തെളിവുകള്‍ പുറത്ത്. രാസ പദാര്‍ത്ഥം നല്‍കിയാണ് സരിതയെ വധിക്കാന്‍ ശ്രമിച്ചത്. സരിതയുടെ മുന്‍ ഡ്രൈവര്‍ വിനു കുമാറാണ് സരിതയ്ക്ക് ഭക്ഷണത്തില്‍ രാസ പദാര്‍ത്ഥം കലര്‍ത്തി നല്‍കിയതെന്ന് പോലീസ് കണ്ടെത്തി. സരിതയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിന്റെ എഫ്‌ഐആര്‍ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. സ്ലോ പോയ്‌സണിങ്ങ് എന്ന രീതി ഉപയോഗിച്ച് കുറേശ്ശെയായി രാസവിഷം നല്‍കിയതിന്റെ തെളിവുകള്‍ ശാസ്ത്രീയ പരിശോധനയില്‍ ലഭിച്ചിട്ടുണ്ട്. സരിതയുടെ രക്തപരിശോധനയില്‍ അമിത…

Read More