റീ ടെണ്ടർ നടത്തണമെന്ന വ്യവസ്ഥ പാലിച്ചില്ല: സോളാർപാനൽ സ്ഥാപിക്കാനുള്ള ടെണ്ടറിൽ അഴിമതി; 30 ശതമാനം തുക കൂട്ടി നല്‍കിയെന്ന് കോൺഗ്രസ്

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള സോളാർ പാനൽ ടെണ്ടറിൽ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ്. കേന്ദ്രസർക്കാർ അംഗീകരിച്ച ബെഞ്ച് മാർക്ക് തുകയെക്കാൾ മുപ്പത് ശതമാനം കൂട്ടിയാണ് ടെണ്ടർ നൽകിയതെന്ന് എം.വിൻസൻറ് എംഎൽഎ ആരോപിച്ചു. എന്നാൽ ടെണ്ടർ നടപടികളെല്ലാം സുതാര്യമാണെന്നാണ് അനർട്ട് സിഇഒയുടെ വിശദീകരണം. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 514 സർക്കാർ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സോളാർപാനൽ സ്ഥാപിക്കുന്നതിനാണ് കേന്ദ്രസർക്കാർ 124 കോടി രൂപ അനുവദിച്ചത്. ഇതിൽ 101 കോടിലധികം രൂപയുടെ ടെണ്ടർ അനർട്ട് മുഖേന വിവിധ കമ്പനികള്‍ക്ക് നൽകി. ടെണ്ടർ…

Read More

സോളാര്‍ സമരം വിഎസിന്‍റെ വാശി; ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ വിളിച്ചെന്ന് ചെറിയാൻ ഫിലിപ്പ്

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടത് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. താന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ജോണ്‍ ബ്രിട്ടാസ് ഇതില്‍ ഇടപെട്ടത്. സമരം അവസാനിപ്പിക്കണമെന്ന് ഇരുമുന്നണികള്‍ക്കും ആഗ്രഹമുണ്ടായിരുന്നെന്നും തിരുവഞ്ചൂരിന്റെ വീട്ടില്‍ വച്ചാണ് ആദ്യ ചര്‍ച്ച നടന്നതെന്നും സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലമാണെന്നും ചെറിയാന്‍ ഫിലിപ്പ് മാധ്യമങ്ങളോട് പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍പ്രവര്‍ത്തകരെയും പൊലീസിനെയും നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ തിരുവനന്തപുരത്ത് കലാപകലുക്ഷിതമായ അന്തരീക്ഷം ഉണ്ടാവാന്‍ ഇടയുണ്ടെന്ന ആശങ്കയാണ് ഇരുമുന്നണികളിലെയും നേതാക്കള്‍ പങ്കുവച്ചത്. തിരുവഞ്ചൂര്‍ അതിനോട് യോജിച്ചു….

Read More

‘സോളാര്‍ സമരത്തിലെ ഒത്തുതീര്‍പ്പ്’; ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലില്‍ വിവാദമൊന്നുമില്ല: ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നാണ് ബ്രിട്ടാസ് വിളിച്ചതെന്ന് തിരുവഞ്ചൂര്‍

സോളാര്‍ സമരം സിപിഎമ്മും കോൺഗ്രസും തമ്മില്‍ ഒത്തുതീര്‍പ്പാക്കിയതാണെന്ന ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലില്‍ കൂടുതല്‍ വിശദീകരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലില്‍ വിവാദമൊന്നുമില്ല, അന്ന് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നാണ് ബ്രിട്ടാസ് വിളിച്ചതെന്നും എല്ലാവരുമായി ചര്‍ച്ച നടത്തിയെന്നും തിരുവഞ്ചൂര്‍.  പ്രശ്നം പരിഹരിക്കണമെന്ന് യുഡിഎഫിന് തോന്നി, അതിന് ശ്രമം നടത്തി- പരിഹരിക്കുകയും ചെയ്തു, തങ്ങളുടെ ഹിതത്തിന് അനുസരിച്ച ഫലമാണ് ചര്‍ച്ചയ്ക്കുണ്ടായതെന്നും സൂചിപ്പിച്ച് തിരുവഞ്ചൂര്‍.  മലയാള മനോരമ മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തല്‍ കാര്യമായ ചര്‍ച്ചകളാണ് വിഷയത്തിലുണ്ടാക്കിയത്. സോളാര്‍…

Read More

സമ്പൂർണ സൂര്യഗ്രഹണം കാണാനൊരുങ്ങി വടക്കേ അമേരിക്ക

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. ഇന്നത്തെ സമ്പൂർണ സൂര്യഗ്രഹണം കാണാനൊരുങ്ങി വടക്കേ അമേരിക്ക. സൂര്യന്റെ മുഖം ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച പസിഫിക് സമയം രാവിലെ 11.07 മുതലാണ് ദൃശ്യമാകുക. ഈസ്റ്റേൺ ഡേലൈറ്റ് ടൈം അഥവാ ഇ.ഡി.ടി പ്രകാരം രാവിലെ 11.42 മുതൽ വൈകിട്ട് 4.52 വരെയാണ് സൂര്യഗ്രഹണം. ഇന്ത്യൻ സമയം അനുസരിച്ച് ഇന്നു രാത്രി 9.13 മുതൽ നാളെ പുലർച്ചെ 2.22 വരെയാണിത്. മെക്സിക്കോയിലും കാനഡയിലും യുഎസിലെ ടെക്സസ് ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിലും ഗ്രഹണം നേരിട്ടു കാണാനാകും….

Read More

വയനാട്ടിൽ വന്യജീവി ശല്യം രൂക്ഷം; തടയാൻ സോളാർ ഫെൻസിങ് വരുന്നു

വയനാട്ടിൽ വന്യജീവികള്‍ നിമിത്തമുണ്ടാകുന്ന കൃഷി നാശം തടയാന്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്രമായ കര്‍മ്മ പദ്ധതി ഒരുങ്ങുന്നു. വനം വകുപ്പുമായി സഹകരിച്ചാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുക. കൃഷി വകുപ്പ് ആദ്യമായാണ് ജില്ലയില്‍ മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട് പദ്ധതി നടപ്പാക്കുന്നത്. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2023 – 2024 സാമ്പത്തിക വര്‍ഷത്തില്‍ 3 കോടി 88 ലക്ഷം രൂപയിലാണ് പദ്ധതി നടപ്പിലാക്കുക. ഇതില്‍ 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം…

Read More

സോളാർ കേസ് കോൺഗ്രസിന്റെ രണ്ട് മുൻ ആഭ്യന്തരമന്ത്രിമാർ ഉണ്ടാക്കിയ കലാപം; എൽഡിഎഫ് അത് മുതലാക്കിയെന്ന് നന്ദകുമാർ

സോളാര്‍ വിവാദത്തിന്റെ 35 ശതമാനത്തോളം ആനുകൂല്യം 2016-ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായെന്ന് അവര്‍ തന്നെ വിലയിരുത്തിയിട്ടുണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാര്‍. സോളാര്‍ പീഡനക്കേസിലെ സി.ബി.ഐ. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു നന്ദകുമാര്‍. ഐ.ജി. ഹേമചന്ദ്രന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2016- ല്‍ 74 സീറ്റില്‍ യുഡിഎഫ് ജയിക്കുമെന്ന് ഉമ്മന്‍ചാണ്ടി തന്നോട് പറഞ്ഞിരുന്നു. സോളാര്‍ വിവാദവും പെരുമ്പാവൂര്‍ നിയമവിദ്യാര്‍ഥിയുടെ മരണവും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായ കലാപവും അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന വിഎം സുധീരന്‍ ഉയര്‍ത്തിയ വിവാദങ്ങളുമാണ്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ലെന്ന് സോളാര്‍ പീഡന കേസില്‍ കുറ്റവിമുക്തനാക്കിയുള്ള സി ബി ഐയുടെ ക്ലീൻ ചിറ്റിൽ ഉമ്മൻചാണ്ടിയുടെ ആദ്യ പ്രതികരണം. സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് തനിക്ക് എപ്പോഴുമുള്ളതെന്നും മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ……………………………………. പീഡനാരോപണത്തിൽ മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് സോളാർ പീഡനകേസ് പരാതിക്കാരി. ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള ആറ് പേർക്കെതിരെയും ഹർജി നൽകുമെന്ന് പരാതിക്കാരി അറിയിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിലപാട് മാറ്റിയതെന്നും…

Read More