ആലപ്പുഴ നൂറനാട് മണ്ണെടുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം; പൊലീസും നാട്ടുകാരും ഏറ്റുമുട്ടി

ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിൽ മണ്ണെടുപ്പിനെ ചൊല്ലി സംഘർഷം. നാട്ടുകാരും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മണ്ണെടുക്കാൻ വന്ന ലോറികൾ നാട്ടുകാർ ചേർന്ന് തടഞ്ഞു. പുലർച്ചെ നാലിന് നടന്ന സംഭവത്തിന് പിന്നാലെ രാവിലെ റോഡ് ഉപരോധ സമരം ഉള്‍പ്പെടെ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്. റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. പൊലീസ് സ്ഥലത്തുനിന്ന് പിന്‍വാങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി നാട്ടുകാരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്….

Read More