
കേരളത്തിലെ മാധ്യമപ്രവർത്തനം നിലവാരക്കുറവ് നേരിടുന്നു; പി.പി ദിവ്യ ചെറുപ്പം മുതൽ സമൂഹത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്നയാൾ: ആർ ബിന്ദു
പി പി ദിവ്യ ചെറുപ്പം മുതൽ സമൂഹത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്നയാളെന്ന് മന്ത്രി ആര്‍ ബിന്ദു. അത് ആർക്കും നിഷേധിക്കാനാകില്ല. പാര്‍ട്ടി നടപടിയെടുക്കുന്നില്ലെന്ന് ചര്‍ച്ച ചെയ്ത മാധ്യമങ്ങള്‍ നടപടിയെടുത്തപ്പോള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. കുറേകൂടി നിർമാണാത്മകമായി മാധ്യമങ്ങൾ പ്രവർത്തിക്കണമെന്നും മന്ത്രി വിമർശിച്ചു. കേരളത്തിലെ മാധ്യമപ്രവർത്തനം നിലവാരക്കുറവ് നേരിടുന്നുവെന്ന് മന്ത്രി പറഞ്ഞു. പി പി ദിവ്യക്കെതിരെ പാർട്ടി നടപടി എടുക്കുന്നില്ല എന്നായിരുന്നു ഇതുവരെ ചർച്ച. നടപടിയെടുത്തപ്പോൾ അതിനെപ്പറ്റിയായി ചർച്ച. ചർച്ചക്ക് എന്തെങ്കിലും വിഷയം വേണമെന്ന് മന്ത്രി പറഞ്ഞു. പി പി ദിവ്യക്ക് ജാമ്യം…