
ഒമാനിലെ സാമൂഹിക സുരക്ഷ ഫണ്ടിൽ വിദേശികൾക്ക് സ്വന്തമായി രജിസ്റ്റർ ചെയ്യാം
ഒമാനിലെ വിവിധ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്ന വിദേശികൾക്കും സ്വന്തമായി സാമൂഹിക സുരക്ഷ ഫണ്ടിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യം. തങ്ങളുടെ ശമ്പളം അടക്കം വിവരങ്ങൾ ഇ-പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം കഴിഞ്ഞ ദിവസം ആരംഭിച്ചു. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിവരങ്ങൾ ശരിയാണോയെന്ന് തൊഴിലുടമക്ക് പരിശോധിക്കാനും കഴിയും. തൊഴിലുടമ ശമ്പളത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാരുടെ സാമൂഹിക സുരക്ഷക്കായി നിക്ഷേപിക്കുന്ന സംവിധാനമാണ് സാമൂഹിക സുരക്ഷ ഫണ്ട്. സ്വദേശി ജീവനക്കാർക്ക www.spf.gov.om. എന്ന പോർട്ടലിൽ നേരത്തെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടായിരുന്നു….