‘സിനിമയിറങ്ങി 2 ദിവസത്തിനു ശേഷം നിരൂപണം, വ്ലോഗർമാർ മര്യാദയുള്ള ഭാഷ ഉപയോഗിക്കണം’; നിർദേശങ്ങളുമായി അമിക്കസ് ക്യൂറി

സിനിമ പുറത്തിറങ്ങി 2 ദിവസത്തിനു ശേഷം മാത്രം ‘വ്‌ലോഗർ’മാർ നിരൂപണം നടത്താൻ തയാറാകണമെന്ന് അമിക്കസ് ക്യൂറി. സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക, വ്യക്തിഗത ആക്രമണങ്ങളും മോശം പരാമർശങ്ങളും നടത്താതിരിക്കുക തുടങ്ങി പത്തോളം നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് അമിക്കസ് ക്യൂറി അഡ്വ. ശ്യാം പത്മൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. ‘വ്‌ലോഗർമാർ’ എന്നു വിശേഷിപ്പിക്കുന്ന ‘സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ’മാർ നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്ത്രിക്കാൻ ഇവയടക്കം ഉൾപ്പെടുത്തി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും അമിക്കസ് ക്യൂറി 33…

Read More

സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവയ്ക്കുമ്പോൾ ‘റേറ്റ്’ എത്രയാണെന്ന് ചോദിച്ചിട്ടുണ്ട്; കിരൺ റാത്തോഡ്

നടി കിരൺ റാത്തോഡ് എല്ലാം തുറന്നുപറയുന്ന വ്യക്തിയാണ്. തന്റെ ആരാധകരുമായി ജീവിതത്തിലെ പല രഹസ്യങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ കരിയറിലും ജീവിതത്തിലും സംഭവിച്ച ചില കാര്യങ്ങൾ തുറന്നു പറയുകയാണ് കിരൺ. താരത്തിന്റെ വാക്കുകൾ, ‘നല്ല സിനിമകൾ നിരസിച്ചു. ആ സമയത്ത് ഒരു വിഡ്ഢിയുമായി ഞാൻ പ്രണയത്തിലായിരുന്നു. വിവാഹം കഴിച്ച് ജീവിക്കാനാണ് ആഗ്രഹിച്ചത്. ജീവിതത്തിലെ മോശം തീരുമാനമായിരുന്നു അത്. ആ ബന്ധം തകരുകയായിരുന്നു. ബിക്കിനി ധരിക്കുന്നത് തെറ്റായി കാണുന്നില്ല. ചിലപ്പോൾ അത് അഡ്ജസ്റ്റ്മെന്റുകളേക്കാൾ നല്ലതാണ്. വിട്ടുവീഴ്ച ചെയ്യാൻ…

Read More

ലോകവനിതാദിനത്തിൽ ഇതിലും വലിയ മാതൃകയില്ല: പത്മജയെക്കുറിച്ച് ഹരീഷ് പേരടി

മാർച്ച്-8 ലോകവനിതാദിനം ആഘോഷിക്കുമ്പോൾ ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്ന പത്മജയാണ് ഇത്തവണത്തെ ഏറ്റവും വലിയ മാതൃകയെന്ന് നടൻ ഹരീഷ് പേരടി. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറുപ്പ് ‘ മാർച്ച്-8..ലോകവനിതാദിനം..നിങ്ങൾക്ക് രാഷ്ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം..പക്ഷെ ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു…ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല..എല്ലാവർക്കും ലോക വനിതാദിനാശംസകൾ…❤️❤️❤️’- ഹരീഷ് കുറിച്ചു.

Read More

‘എന്നെ ക്രൂശിക്കാം, പക്ഷേ നിങ്ങൾ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും രക്ഷിക്കൂ’; പൂനം പാണ്ഡെ

വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് വിമർശനം നേരിടുന്നതിനിടെ വൈകാരികമായ കുറിപ്പുമായി നടി പൂനം പാണ്ഡെ. തന്നെ വെറുത്താലും വിമർശിക്കുന്നവർ അവരുടെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്ന് താരം പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്തു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സെർവിക്കൽ കാൻസർ രോഗികളുടെ എണ്ണവും മരണപ്പെട്ടവരുടെ കണക്കും കുറിപ്പിലുണ്ട്. സെർവിക്കൽ കാൻസറിന്റെ ഭീകരത വെളിവാക്കുന്ന പോസ്റ്റാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇത് പങ്കുവെക്കണമെന്നും പൂനം പാണ്ഡേ പറയുന്നു. ‘എന്നെ കൊല്ലാം, ക്രൂശിക്കാം,…

Read More

നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടി ധാരാളം: ജോയ് മാത്യു

റാൻ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ് അകാലവാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ 2023 കാണിച്ചു തന്ന യഥാർത്ഥ പോരാളിയാണ് മറിയക്കുട്ടിയെന്ന് നടൻ ജോയ് മാത്യു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കുറിപ്പ് പൂർണ്ണ രൂപം, 2023 ഒരു യഥാർത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നു. റാൻ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ്…

Read More

നിയമവിരുദ്ധ ഉള്ളടക്കം; സമൂഹമാധ്യമ കമ്പനികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി കേന്ദ്ര ഐടി മന്ത്രാലയം

നിയമവിരുദ്ധ ഉള്ളടക്കങ്ങൾ തടയുന്നതിന്റെ ഭാഗമായി സമൂഹമാധ്യമ കമ്പനികൾക്ക് കേന്ദ്ര ഐ ടി മന്ത്രാലയം വീണ്ടും നിർദ്ദേശം നൽകി. ഇതിനുമുൻപും ഇത് സംബന്ധിച്ച് മാർഗ്ഗരേഖ പുറപ്പെടുവിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് കേന്ദ്ര ഐടി മന്ത്രാലയം ഇതു സംബന്ധിച്ച മാർഗ്ഗരേഖ പുറപ്പെടുവിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുണ്ടാക്കുന്ന ഡീപ്പ് ഫേക്ക് ഉള്ളടക്കം തടയുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഐടി മന്ത്രാലയം മാർഗരേഖ പുറപ്പെടുവിക്കുന്നത്. ഡീപ്പ് ഫെയ്‌ക്ക് അടക്കം 11 നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഏതെല്ലാമാണെന്നും ഇവ പോസ്റ്റ് ചെയ്യാൻ പാടില്ലെന്നും ഉപയോക്താക്കളെ കമ്പനികൾ അറിയിക്കണമെന്ന്…

Read More

എംഎം മണിക്കും ശ്രീരാമകൃഷ്ണനുമെതിരെ വിമർശനം; 500 രൂപ പെൻഷനിൽ നിന്ന് സ്ഥിരമായി പിടിക്കാൻ ഉത്തരവ്

മുൻ മന്ത്രി എം.എം മണിയേയും സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനുമെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട മുൻ സർക്കാർ ഉദ്യോഗസ്ഥന്റെ പെൻഷനിൽ നിന്ന് 500 സ്ഥിരമായി പിടിക്കാൻ ഉത്തരവ്. പാലക്കാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിലെ മുൻ പേഴ്‌സണൽ അസിസ്റ്റന്റും, എൻജിഒ യൂണിയൻ അംഗവുമായിരുന്ന മുഹമ്മദാലിയുടെ പെൻഷൻ തുകയിൽ നിന്ന് മാസം 500 രൂപ പിടിക്കണമെന്നാണ് ഉത്തരവ്. മണിയുടെ ചിരിയെ കുറിച്ചും ശ്രീരാമകൃഷ്ണൻ കണ്ണട വാങ്ങിയതിനും എതിരെയായിരുന്നു മുഹമ്മദാലിയുടെ പോസ്റ്റ്. തുടർന്ന് പോസ്റ്റിനെതിരെ പൊലീസിലും വകുപ്പിലും പരാതിയെത്തി. പൊലീസ് കേസിൽ കോടതിയിൽ കുറ്റസമ്മതം നടത്തിയ…

Read More

‘ഉന്നത ഉദ്യോഗസ്ഥന്റെ മകൻ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചു’ ; കൂടുതൽ വെളിപ്പെടുത്തലുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പ്രിയ

ഉന്നത ഉദ്യോഗസ്ഥന്‍റെ മകന്‍ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ പ്രിയ സിംഗ് രംഗത്ത്. മഹാരാഷ്ട്ര റോഡ് ഡവലപ്മെന്‍റ് കോർപറേഷന്‍ എംഡിയായ അനില്‍ ഗെയ്ക്വാദിന്‍റെ മകന്‍ അശ്വജിത്തിനെതിരെയാണ് പ്രിയ രംഗത്തെത്തിയത്. അശ്വജിത്ത് വിവാഹിതനാണെന്ന കാര്യം തന്നില്‍ നിന്ന് മറച്ചുവെച്ചെന്ന് പ്രിയ പറഞ്ഞു. പിന്നീട് അശ്വജിത്ത് വിവാഹിതനാണെന്ന് അറിഞ്ഞപ്പോള്‍ താനിക്കാര്യം നേരിട്ട് ചോദിച്ചെന്നും പ്രിയ പറഞ്ഞു. ഭാര്യയുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നായിരുന്നു അപ്പോഴത്തെ മറുപടി. തന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു….

Read More

ഇന്ത്യൻ ടീം ഓസ്‌ട്രേലിയയ്ക്ക് മുന്നിൽ പരാജയം ഏറ്റുവാങ്ങിയതിൽ ദുഃഖം പങ്കുവച്ച് ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് പ്രഖ്യാപിച്ച നടി രേഖ

ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്ന താരമാണ് രേഖ ഭോജ്‌. അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് മുന്നിൽ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ത്യൻ ടീം. ഇതിന് പിന്നാലെ പ്രതികരണവുമായി നടി രേഖാ ഭോജുമെത്തി. ‘ഹൃദയം തകർന്ന പോലെ. എങ്കിലും എന്റെ ഭാരതം മഹത്തരമാണ്. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ചു. ജയ്ഹിന്ദ്’– എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഈ ലോകകപ്പിൽ ഇന്ത്യ വിജയിച്ചാൽ വിശാഖപട്ടണത്തിലെ ബീച്ചിലൂടെ നഗ്നയായി ഓടും…

Read More

പലസ്തീനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ്; ഏഷ്യൻ വംശജൻ അറസ്റ്റിൽ

സാമൂഹ മാധ്യമത്തിൽ പലസ്തീനെതിരെ പോസ്റ്റിട്ട പ്രവാസിയെ ബഹ്റൈൻ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജനാണ് അറസ്റ്റിലായതെന്ന് ‎ ഇലക്‌ട്രോണിക് സെക്യൂരിറ്റി ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറിയിച്ചു. സാമൂഹിക സുരക്ഷയെ ബാധിക്കുന്നതും മതപരമായ അവഹേളന സ്വഭാവത്തിലുള്ളതുമാണ് എക്സ് മാധ്യമത്തിലിട്ട പോസ്റ്റെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

Read More