ലൈസൻസില്ലാത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെക്കൊണ്ട് പരസ്യം ചെയ്യിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി

ലൈസൻസില്ലാത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെക്കൊണ്ട് പരസ്യം ചെയ്യിക്കുന്ന കമ്പനികൾക്കെതിരെ നടപടി ശക്തമാക്കി അബുദാബി സാമ്പത്തിക വികസന വിഭാഗം. നിയമം ലംഘിക്കുന്ന കമ്പനിക്ക് 3000 ദിർഹം (68291 രൂപ) മുതൽ 10,000 ദിർഹം (2.26 ലക്ഷം രൂപ) വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. നിയമലംഘനം ആവർത്തിച്ചാൽ സ്ഥാപനം അടച്ചുപൂട്ടുമെന്നും വ്യക്തമാക്കി. മാർഗനിർദേശം പാലിക്കാൻ എല്ലാ കമ്പനികളും ബാധ്യസ്ഥരാണ്. അബുദാബിയിൽ മികച്ച ബിസിനസ് അന്തരീക്ഷം കെട്ടിപ്പടുക്കാൻ ഇത് അനിവാര്യമാണെന്നും പറഞ്ഞു. ഇൻഫ്ലുവൻസർമാർ വെബ്സൈറ്റ് വഴി പരസ്യസേവനം ചെയ്യുന്നതിന് സാമ്പത്തിക വികസന…

Read More