
സമൂഹ മാധ്യമ തട്ടിപ്പ്: മുന്നറിയിപ്പുമായി അബൂദബി പൊലീസ്
സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി അബൂദബി പൊലീസ്. സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിവിവരങ്ങള്‍ ആരുമായും പങ്കുവെക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. പണം തട്ടുന്നതിനായി ഔദ്യോഗിക വെബ്സൈറ്റുകളെന്നു തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാജ വെബ്സൈറ്റുകള്‍ തയാറാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും തട്ടിപ്പ് ഫോണ്‍ കാളുകളെക്കുറിച്ചും ഓര്‍മപ്പെടുത്തിയാണ് പൊലീസ് പൊതുജനങ്ങള്‍ക്ക് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഫോണില്‍ ചോദിച്ചറിഞ്ഞും വ്യാജ വെബ്സൈറ്റില്‍ ഇരകളെക്കൊണ്ട് രേഖപ്പെടുത്തിയുമൊക്കെയാണ് തട്ടിപ്പുകാര്‍ പണം തട്ടുന്നത്. അതിനാല്‍, സംശയകരമായ ലിങ്കില്‍ ക്ലിക്ക്…