
ഡീപ് ഫേക്കിനെ തടയാൻ ഒരുങ്ങി കേന്ദ്ര സർക്കാർ; സമൂഹ മാധ്യമ കമ്പനികളുടെ യോഗം വിളിച്ചു
ഡീപ് ഫേക്ക് വിഷയം ഉയർത്തുന്ന വെല്ലുവിളികൾ രൂക്ഷമായതോടെ ഇതിനെ തടയാൻ നടപടികളുമായി കേന്ദ്ര സർക്കാർ. മെറ്റയും ഗൂഗിളും അടക്കമുള്ള സമൂഹ മാധ്യമങ്ങൾക്ക് കേന്ദ്രം നോട്ടിസ് അയച്ചു. വിഷയം ചർച്ച ചെയ്യാനായി വെള്ളിയാഴ്ച ഐ ടി മന്ത്രി അശ്വനി വൈഷ്ണവിന്‍റെ അധ്യക്ഷതയിൽ യോഗം ചേരുമെന്നും യോഗത്തിൽ പങ്കെടുക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡീപ് ഫേക്ക് പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ രൂക്ഷമാകുന്നുവെന്നും ഡീപ് ഫേക്ക് പോസ്റ്റുകളിൽ നിയന്ത്രണം കൊണ്ടു വരണമെന്നുള്ളതുമാണ് യോഗത്തിൽ പ്രധാനമായും ചർച്ചയാകുക. ഉപഭോക്താക്കൾ പങ്കുവയ്ക്കുന്ന വിവരങ്ങളിൽ സാമൂഹിക മാധ്യമ…