മൈതാനത്ത് ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ കളിക്കാരന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വിഡിയോ

മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ കളിക്കാരന് ദാരുണാന്ത്യം. പെറുവിലെ നഗരമായ ഹുവാന്‍കയോയില്‍ നടന്ന മത്സരത്തിനിടെയാണ് അപകടം. ജോസ് ഹുഗോ ദെ ല ക്രൂസ് മെസ എന്ന 39-കാരനായ കളിക്കാരനാണ് മിന്നലേറ്റത്. ഇദ്ദേഹം മൈതാനത്ത് തന്നെ മരിച്ചുവീണു. അഞ്ചു താരങ്ങൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ഞാ‍യറാഴ്ച യുവന്‍റഡ് ബെല്ലവിസ്റ്റ ക്ലബും ഫാമിലിയ ചോക്ക ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. കനത്ത മഴ കാരണം മത്സരം നിയന്ത്രിച്ചിരുന്ന റഫറിക്ക് കളി നിർത്തിവെക്കേണ്ടിവന്നു. താരങ്ങൾ ഗ്രൗണ്ടിൽനിന്ന് കയറുന്നതിനിടെയാണ് ഇടിമിന്നലേൽക്കുന്നത്. View this post on…

Read More