
അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഗ്രിസ്മാന്‍
ഫ്രാന്‍സിന് രണ്ടാം ലോകകപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരം അന്റോയിന്‍ ഗ്രിസ്മാന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. നിലവില്‍ സ്പാനിഷ് ലാ ലിഗ ടീം അത്‌ലറ്റിക്കോ മാഡ്രിഡ് താരമാണ് ഗ്രിസ്മാന്‍. ഫ്രാന്‍സിനായി 137 മത്സരങ്ങള്‍ കളിച്ചു. 44 ഗോളുകളും നേടി. 10 വര്‍ഷത്തോളം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് 33കാരന്‍ വിരാമം കുറിച്ചത്. ക്ലബ് ഫുട്‌ബോളില്‍ തുടരും. നെതര്‍ലന്‍ഡ്‌സിനെതിരെ 2014ല്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തിലാണ് താരം ഫ്രാന്‍സിനായി അരങ്ങേറിയത്. പിന്നീട് ദിദിയര്‍…