
സോപ്പ് നിർമാണം നിർത്തുന്നു; നയാപൈസ ഇനി കളയില്ല; ഐശ്വര്യ ഭാസ്‌കരൻ
സിനിമാ, സീരിയൽ രംഗത്ത് സുപരിചിതയാണ് നടി ഐശ്വര്യ ഭാസ്‌കരൻ. നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. ആദ്യ ഭർത്താവിലാണ് ലക്ഷ്മിക്ക് ഐശ്വര്യ പിറന്നത്. ലക്ഷ്മിയെയും ഐശ്വര്യയെയും കുറിച്ച് നിരവധി വാർത്തകൾ നേരത്തെ വന്നിട്ടുണ്ട്. ഐശ്വര്യയും അമ്മ ലക്ഷ്മിയും തമ്മിൽ അകൽച്ചയിലാണെന്ന് വാർത്തകൾ വന്നു. ഏറെ നാളായി അമ്മയ്‌ക്കൊപ്പമല്ല ഐശ്വര്യ കഴിയുന്നത്. ലക്ഷ്മിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു അഭിമുഖത്തിൽ ഐശ്വര്യ സംസാരിക്കുകയുമുണ്ടായി. എന്നാൽ അടുത്തിടെ നൽകിയ അഭിമുഖത്തിൽ അമ്മയും താനും തമ്മിൽ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് ഐശ്വര്യ വ്യക്തമാക്കി. അമ്മയെക്കുറിച്ച് മോശമായി സംസാരിച്ചത്…