
മഞ്ഞുപെയ്ത് മൂന്നാർ; താപനില പൂജ്യത്തിനും താഴെ
ഈ വർഷം ഇതാദ്യമായി മൂന്നാറിലെ താപനില പൂജ്യത്തിനും താഴെയെത്തി. ചെണ്ടുവര, വട്ടവട തുടങ്ങിയ മേഖലകളിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെട്ടത്. അർധരാത്രി ഒരു മണിയ്ക്കു ശേഷം പുലർച്ചെ സൂര്യനുദിക്കുന്നത് വരെ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഡിസംബറിൽ മൂന്നാറിൽ സ്വാഭാവികമായുള്ള തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. പകരം ജനുവരി പകുതിയോടടുത്തപ്പോഴാണ് ഇത്തരത്തിൽ കടുത്ത ശൈത്യം രേഖപ്പെടുത്തുന്നത്. ബുധനാഴ്ച രാവിലെ മൂന്നാർ ടൗണിനോടു ചേർന്ന് കെ.ടി.ഡി.സി ടീ കൗണ്ടി റിസോർട്ടിനു സമീപത്തായി കനത്ത മഞ്ഞുവീഴ്ച ഉണ്ടായി. തേയിലത്തോട്ടങ്ങളിലും വലിയ…