
കൂർക്കംവലി പങ്കാളിക്ക് ശല്യമായോ.. പരിഹാരമുണ്ടെന്നേ…
കൂർക്കം വലി പങ്കാളിക്കു ശല്യമായോ.. ഉറക്കത്തെ അസ്വസ്ഥപ്പെടുത്തുന്ന കൂർക്കം വലിയിൽനിന്നു മോചനം നേടാൻ നിരവധി മാർഗങ്ങളുണ്ട്. കൂർക്കംവലിയിൽനിന്നു മോചനം നേടിയാൽ ഉറക്കത്തിലെ അസ്വസ്ഥതകൾ ഒഴിവാക്കാൻ കഴിയും. പൊണ്ണതടി നിരവധി ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന പൊണ്ണത്തടി കൂർക്കംവലിക്കും കാരണമാകും. നല്ല ഭക്ഷണക്രമവും വ്യായാമവും ഒന്നിച്ചാൽ ശരീരഭാരം കുറച്ച് കൂർക്കംവലിയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും. ഉറങ്ങുന്ന രീതി പുറം തിരിഞ്ഞുള്ള ഉറക്കം നാവും തൊണ്ടയിലെ മൃദുവായ ടിഷ്യൂകളും പിന്നിലേക്കു വീഴാൻ ഇടയാക്കും. ഇത് ശ്വാസനാളത്തിൻറെ സങ്കോചത്തിനും കൂർക്കംവലിക്കും ഇടയാക്കും. ചരിഞ്ഞുകിടന്ന് ഉറങ്ങുന്നത്…