
പ്രണയമൊന്നും വേണ്ടെന്ന് പറഞ്ഞതാണ്, അറിഞ്ഞപ്പോൾ ഒന്നര മാസം അച്ഛൻ എന്നോട് സംസാരിച്ചില്ല; സ്നേഹ
മുൻനിര നായിക നടിയായി സജീവമായിരിക്കുന്ന സമയത്താണ് നടി സ്നേഹ വിവാഹിതയായത്. നടൻ പ്രസന്നയാണ് ഭർത്താവ്. 2012 ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. ‘അച്ചമുണ്ട് അച്ചമുണ്ട്’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് സ്നേഹയും പ്രസന്നയും പ്രണയത്തിലായത്. ഇപ്പോഴിതാ പ്രണയ വിവാഹത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സ്നേഹ. പ്രസന്നയുമായുള്ള അടുപ്പം വീട്ടിൽ പറഞ്ഞതിനെക്കുറിച്ച് സ്നേഹ സംസാരിച്ചു. ഗലാട്ട തമിഴിനോടാണ് പ്രതികരണം. പ്രണയത്തിലാണെന്ന് അമ്മയ്ക്ക് ഏറെക്കുറെ മനസിലായി. അച്ഛനാണ് കുറച്ച് ദേഷ്യപ്പെട്ടത്. അച്ഛൻ ഒന്നര മാസം എന്നോട് സംസാരിച്ചില്ല. പ്രണയമൊന്നും…