എസ്എൻഡിപി യോഗം ഷാർജ യൂണിയൻ ഓണാഘോഷം

എസ് എൻ ഡി പി യോഗം ഷാർജ യൂണിയൻ 2024 ഒക്ടോബർ 27 ഞായറാഴ്ച അജ്മാൻ കൾച്ചറൽ സെൻ്ററിൽ വെച്ച് ഓണാഘോഷം ഓണം പൊന്നോണം സീസൺ 2 എന്ന പേരിൽ സംഘടിപ്പിക്കുന്നു. രാവിലെ 7 മണിക്ക് അത്തപ്പൂക്കള മത്സരത്തോടെ പരിപാടികൾ ആരംഭിക്കും തുടർന്ന് യൂണിയനിൽ ഉള്ള 18 ശാഖകളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. വിഭവ സമൃദ്ധമായ ഓണ സദ്യ, മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, പുലിക്കളി, തുടങ്ങിയ വിവിധ പാരമ്പര്യ കലകൾ ഉണ്ടായിരിക്കും, തുടർന്ന് നടക്കുന്ന സാംസ്കാരിക യോഗത്തിൽ,…

Read More

സംഘടനാ തെഞ്ഞെടുപ്പിനായി വോട്ടർ പട്ടിക തയ്യാറാക്കണം; എസ്എൻഡിപി യോഗത്തിന് നിർദേശവുമായി ഹൈക്കോടതി

സംഘടനാ തെഞ്ഞെടുപ്പിനായി വോട്ടർ പട്ടിക തയ്യാറാക്കാൻ എസ്എൻഡിപി യോഗത്തിന് കേരളാ ഹൈക്കോടതിയുടെ നിർദേശം. എല്ലാ ശാഖാ യോഗങ്ങളിൽ നിന്നും അംഗത്വലിസ്റ്റ് സ്വീകരിച്ച് പട്ടിക തയാറാക്കാനാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ഉത്തരവ്. അംഗങ്ങളുടെ വിലാസം, തിരിച്ചറിയൽ രേഖയുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരുമാസത്തിനകം പട്ടിക തയ്യാറാക്കണം. എസ്.എൻ.ഡി.പി. യുടെ ദൈനംദിന ഭരണത്തിന് അഡ്മിനിസ്‌ട്രേറ്ററെയോ റിസീവറെയോ നിയമിക്കണമെന്നും യോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരിട്ട് നിയമനങ്ങൾ നടത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പ്രൊഫ.എം.കെ.സാനു, അഡ്വ.എം.കെ. ശശീന്ദ്രൻ തുടങ്ങിയവർ സമർപ്പിച്ച…

Read More

വെള്ളാപ്പള്ളി നയിക്കുന്നതിൽ ആശങ്കയില്ല, തോൽവിയുടെ പേരിൽ എസ്എൻഡിപി യോഗത്തിനുമേൽ യോഗത്തിനുമേൽ കുതിരകയറേണ്ട; സിപിഎം ആലപ്പുഴ ജില്ലാക്കമ്മിറ്റി

തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ എസ്.എൻ.ഡി.പി. യോഗത്തിനുമേൽ പാർട്ടി കുതിരകയറേണ്ടെന്നു സി.പി.എം. ആലപ്പുഴ ജില്ലാക്കമ്മിറ്റി. വെള്ളാപ്പള്ളി നടേശൻ യോഗത്തെ നയിക്കുന്നതിൽ ആശങ്കയില്ല. നവോത്ഥാന പ്രസ്ഥാനമെന്ന നിലയിൽ യോഗത്തിന്റെ സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞദിവസം നടന്ന ജില്ലാക്കമ്മിറ്റി യോഗത്തിലാണ് എസ്.എൻ.ഡി.പി.വിഷയം വിശദമായി ചർച്ചചെയ്തത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ടി.എം. തോമസ്‌ ഐസക്, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ. നാസർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പുതോൽവിയുടെ…

Read More

‘എസ്എൻഡിപിയുടെ വർഗീയ നിലപാടിനെ ചെറുക്കണം, വെള്ളാപ്പള്ളിയുടെ ഭാര്യ ബിജെപിക്കായി പ്രചരണം നടത്തി’; എംവിഗോവിന്ദൻ

എസ്എൻഡിപിയ്ക്കും വെള്ളാപ്പള്ളി നടേശനും എതിരെ എംവി ഗോവിന്ദൻറെ വിമർശനം. വർണ്ണമില്ലാത്ത എസ്എൻഡിപി പ്രസ്ഥാനത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോവുകയാണ്. ആലപ്പുഴയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻറെ ഭാര്യ നേരിട്ട് ബിജെപിക്കായി പ്രചരണം നടത്തി. എസ്എൻഡിപി എല്ലാക്കാലവും പാർട്ടിയുടെ ശക്തിയായിരുന്നു. എസ്എൻഡിപിയെ അതിശക്തമായി എതിർക്കണം. എസ്എൻഡിപി യുടെ വർഗീയ നിലപാടിനെ ചെറുത്തു തോൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു കോൺഗ്രസിൻറെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. തൃശ്ശൂരിൽ കോൺഗ്രസിൻറെ 86000 ത്തിലധികം വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. കുറച്ച് പാർട്ടി…

Read More

എസ്.എൻ.ഡി.പിയിൽ സംഘപരിവാർ നുഴഞ്ഞ് കയറി ; സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

എസ്.എൻ.ഡി.പിയിൽ സംഘ്പരിവാർ നുഴഞ്ഞുകയറിയെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിപിഐഎം ദക്ഷിണ മേഖല റിപ്പോർട്ടിൽ ആയിരുന്നു യെച്ചൂരിയുടെ പരാമർശം. സിപിഐഎമ്മിന് ലഭിച്ചിരുന്ന എസ്.എൻ.ഡി.പിയുടെ ബേസ് വോട്ടുകളിൽ ചോർച്ച ഉണ്ടായി. എസ്.എൻ.ഡി.പി.യിലും സഹപ്രസ്ഥാനങ്ങളിലും സംഘപരിവാർ നുഴഞ്ഞുകയറി. എസ്.എൻ.ഡി.പി ശാഖായോഗങ്ങളിൽ സംഘ്പരിവാർ അനുകൂലികളെ തിരുകികയറ്റുന്നുവെന്നും യെച്ചൂരി കൂട്ടിച്ചേർത്തു വെള്ളവും മത്സ്യവും പോലെയാണ് സിപിഎമ്മും ജനങ്ങളും തമ്മിലുള്ള ബന്ധം. ജനങ്ങളുടെ ഇടയിലേക്ക് പാർട്ടി കൂടുതൽ ഇറങ്ങി ചെല്ലണം. ചെറുപ്പക്കാരെ ആകർഷിക്കാൻ പാർട്ടിക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു….

Read More

‘കേരളത്തിൽ അഞ്ച് സീറ്റ് എന്നത് ബിജെപിയുടെ സ്വപ്നം മാത്രം, തൃശൂരിൽ സുരേഷ് ഗോപി ജയക്കില്ല’ ; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ. തുഷാർ വെള്ളാപ്പള്ളിക്ക് ഈഴവ വോട്ടുകൾ കിട്ടാനുള്ള സാധ്യതയില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നാണ് താൻ തുഷാറിനോട് പറഞ്ഞെതെന്നും വെള്ളാപള്ളി പറഞ്ഞു. കേരളത്തിൽ ബി ജെ പി ക്ക് അഞ്ചു സീറ്റ് കിട്ടുമെന്നത് അവരുടെ ആഗ്രഹം മാത്രമാണ്. എല്ലായിടത്തും കടുത്ത മത്സരമാണ് നടക്കുന്നത്. കോൺഗ്രസിനു കഴിഞ്ഞ തവണത്തെ അത്ര സീറ്റ് കിട്ടില്ലെങ്കിലും കൂടുതൽ സീറ്റ് കോൺഗ്രസിന് ആയിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എൻ ഡി എ…

Read More

‘പിസി ജോർജ് രാഷ്ട്രീയ കേരളം കണ്ട ഏറ്റവും വലിയ ദരിദ്രവാസി’; അതിരൂക്ഷ വിമർശനവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

പിസി ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണെന്ന് എസ്എൻഡിപി ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജോർജിനെ കേരളത്തിൽ ആരും വിശ്വസിക്കില്ലെന്നും എങ്ങും സ്ഥലമില്ലാതെ വന്നപ്പോൾ ബിജെപിയിൽ ചേർന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി കാണിച്ചത് തെറ്റാണ്. പി. സി. മത്സരിച്ചാൽ ദയനീയ പരാജയം ഉറപ്പാണെന്നും പറഞ്ഞ വെള്ളാപ്പള്ളി ആർഎസ്പി നേതാവ് എൻ.കെ പ്രേമചന്ദ്രനെ പിന്തുണച്ചും രം​ഗത്തെത്തി. എൻകെ പ്രേമചന്ദ്രൻ മോദിക്കൊപ്പം ഭക്ഷണം കഴിച്ചതിൽ എന്താണ് തെറ്റെന്ന് ചോദിച്ച വെള്ളാപ്പള്ളി പിണറായി വിജയൻ മോദിക്ക് കൈ കൊടുത്തിട്ടില്ലേയെന്നും ചോദിച്ചു….

Read More

ശിവഗിരി തീർത്ഥാടന മഹാസംഗമം സംഘടിപ്പിച്ച് എസ്.എൻ.ഡി.പി.യോഗം സേവനം യുഎഇ

എസ്.എൻ.ഡി.പി.യോഗം സേവനം യുഎഇയുടെ നേതൃത്വത്തിൽ അജ്മാൻ ജർഫിലെ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ തുടർച്ചയായ പതിനാലാം വർഷവും ശിവഗിരി തീർത്ഥാടന മഹാസംഗമം സംഘടിപ്പിച്ചു. രാവിലെ ഗണപതിഹോമത്തോടെ ആരംഭിച്ച ആചാര അനുഷ്ഠാനങ്ങൾക്ക് ശിവഗിരി മഠo തന്ത്രികൾ ശ്രീ സനൽ ശാന്തി നേതൃത്വം നൽകി. രാവിലെ 7 മണിക്ക് ഗുരുമണ്ഡപത്തിൽ സെക്രട്ടറി ശ്രീ വാചസ്പതിയും, വൈസ് ചെയർമാൻ ശ്രീ.ശ്രീധരൻ പ്രസാദും ചേർന്ന് ധർമ്മപതാക ആരോഹണം ചെയ്തു. 8 മണിക്ക് ശാരദ പൂജയും 8.30 ന് സർവൈശ്വര്യ പൂജയും നടന്നു.9.30 മുതൽ വനിതാ…

Read More

ഡൽഹി എസ്എൻഡിപി യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് കോടതി വിലക്ക്

എസ്എൻഡിപി യൂണിയൻ പിരിച്ചുവിട്ട നടപടി താൽകാലികമായി വിലക്കി ഡൽഹി രോഹിണി കോടതി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ ടി പി മണിയപ്പന്‍ ചുമതല ഏല്‍ക്കുന്നത് രോഹിണിയിലെ ജില്ലാ കോടതി താത്കാലികമായി വിലക്കി. കേസ് ഇനി പരിഗണിക്കുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നാണ് കോടതി നിർദ്ദേശം.  ഡൽഹി യൂണിയൻ പിരിച്ചുവിട്ട നടപടിക്കെതിരെ യൂണിയന്‍റെ സെക്രട്ടറി എസ്. സതീശനാണ് ഡൽഹി രോഹിണിയിലെ ജില്ലാ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ നല്‍കിയ…

Read More