തുംഗഭദ്ര ഡാമിലെ ഗേറ്റിന് തകരാർ; ഗേറ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന റോപ് പൊട്ടിയതിനെ തുടർന്നാണെന്ന് പ്രാഥമിക നിഗമനം

തുംഗഭദ്ര ഡാമിലെ ഗേറ്റിന് തകരാർ സംഭവിച്ചത് ഗേറ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന റോപ്പ് പൊട്ടിയതിനെ തുടർന്നാണെന്ന് പ്രാഥമിക നിഗമനം. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്. 19–ാം ഗേറ്റിനാണ് തകരാർ സംഭവിച്ചത്. ഇതേതുടർന്ന്, എല്ലാ ഗേറ്റുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധിക‍ൃതർ വ്യക്തമാക്കി. ഇന്നലെ രാത്രിയോടെ ഗേറ്റ് തകരാറിലായതിനാല്‍ ഇപ്പോൾ ജലം പുറത്തേക്ക് ഒഴുക്കുകയാണ്. ഗേറ്റുകൾ എല്ലാം തുറന്നെങ്കിലും വെള്ളപൊക്കമോ നാശമോ ഉണ്ടാകാനുള്ള സാഹചര്യം ഇല്ലെന്ന് അധികൃതർ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് പോലെ സുർക്കി മിശ്രിതം ഉപയോഗിച്ചാണ്…

Read More

മാലിദ്വീപില്‍ നിന്നുള്ള കനിഹയുടെ അവധിക്കാല ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

കനിഹ എന്ന നടി മലയാളിക്കു പ്രിയപ്പെട്ട താരമാണ്. മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനു കഴിഞ്ഞു. പഴശിരാജ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം ആരും മറക്കില്ല. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായിട്ടുള്ള കനിഹ സോഷ്യല്‍ മീഡിയയിലും സജീവമാണ്. മാലി ദ്വീപില്‍ അവധി ആഘോഷിക്കുന്ന നടി കനിഹയുടെ ചിത്രങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ബീച്ചിലും റിസോര്‍ട്ടിലുമൊക്കെ അടിച്ചു പൊളിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഫിറ്റ്‌നസിലും അതീവശ്രദ്ധ പുലര്‍ത്താറുള്ള നടിമാരിലൊരാളാണ് കനിഹ. ഇടയ്ക്കിടെ തന്റെ വര്‍ക്കഔട്ട് വിശേഷങ്ങളും കനിഹ ആരാധകര്‍ക്കായി…

Read More