പാമ്പുകള്‍ മാളത്തിന് പുറത്തിറങ്ങാന്‍ തുടങ്ങി: ജാഗ്രതാ നിര്‍ദ്ദേശവുമായി വനം വകുപ്പ്

മഞ്ഞും പിന്നാലെയുള്ള ചൂടും കാരണം പാമ്പുകള്‍ മാളത്തിന് പുറത്തിറങ്ങാന്‍ തുടങ്ങിയതോടെ ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്. പാമ്പുകളുടെ ഇണചേരല്‍ സമയമായതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. മലയോര, പടിഞ്ഞാറന്‍ മേഖലകളിലെ നിരവധി വീടുകളില്‍ നിന്ന് പാമ്പുകളെ പിടികൂടി. പാടശേഖരങ്ങളും റബര്‍ തോട്ടങ്ങളും പാമ്പുകളുടെ വിഹാര കേന്ദ്രമായി. പ്രളയത്തിന് ശേഷം വനമേഖലയില്‍ മാത്രമുണ്ടായിരുന്ന ഒട്ടേറെ പാമ്പുകള്‍ നാട്ടിന്‍പുറത്തെത്തി. പുഴയോരത്തും മറ്റും ഒട്ടേറെ അപരിചിത ഇനത്തിലുള്ള പാമ്പുകളെ കാണുന്നുണ്ടെന്ന് നാട്ടുകാരും പറയുന്നു. പ്രളയത്തില്‍ പുഴയോരത്തെയും സമീപത്തെ കുറ്റിക്കാടുകളിലെയും മാളങ്ങള്‍ മൂടിയതോടെ പാമ്പുകള്‍ പുറത്തുചാടുന്നതും…

Read More

പാമ്പുകൾക്കിടയിലെ അഭിനയ സിംഹങ്ങൾ; ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ചത്തതുപോലെ കിടക്കും, ചോര തുപ്പും

മനുഷ്യർക്കിടയിൽ മാത്രമല്ല പാമ്പുകൾക്കിടയിലുമുണ്ട് മികച്ച അഭിനേതാക്കൾ. പത്തി വിടർത്തിയും, ചീറ്റിയുമൊക്കെ ശത്രുക്കളെ അകറ്റാൻ നോക്കി പരാജയപ്പെടുമ്പോഴെടുക്കുന്ന പത്തൊൻപതാമത്തെ അടവാണ് അഭിനയം. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഇവ ചത്ത പോലെ കിടക്കും. യൂറേഷ്യൻ മേഖലയിൽ കാണപ്പെടുന്ന ഡൈസ് സ്നേക്ക് എന്ന വിഭാഗത്തിൽ പെട്ട പാമ്പുകളാണ് അഭിനയത്തിൽ വിരുതന്മാർ. ചത്ത പോലെ കിടക്കുന്നതിനൊപ്പം, വിസർജിക്കും. കൂടാതെ ഒരു തരം ദുർഗന്ധവും വമിപ്പിക്കും. എന്നിട്ടും ശത്രു സംശയിച്ച് നിൽക്കുന്നത് കണ്ടാൽ അഭിനയത്തിന്റെ ഒർജിനാലിറ്റി കൂട്ടാനായി വായിൽ നിന്ന് ചോര ഒഴുക്കും. അതോടുകൂടി…

Read More

ഒരു കൂട്ടം പാമ്പുകളെ തൂക്കിയെടുത്ത് യുവാവ്; ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് സോഷ്യൽ മീഡിയ

ഒരു പാമ്പിനെ കണ്ടാൽ ആ സെക്കണ്ടിൽ തന്നെ സ്ഥലം വിടുന്നരാണ് നമ്മളിൽ കൂടുതൽ പേരും. എന്നാൽ വിഷമുള്ള പാമ്പുകളെപോലും ഒരു പേടിയുമില്ലാതെ അനയാസം കൈകാര്യം ചെയ്യുന്നവർ നമ്മു‌ടെയിടയിലുണ്ടെന്നതും വാസ്തവമാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള ഈ വീഡിയോയിൽ അത്തരത്തിലുള്ള ഒരു യുവാവിനെ കാണാം. ആറ് പാമ്പുകളെയാണ് യോ​ഗേഷ് തെലാൻ​ഗ എന്ന യുവാവ് തന്റെ കൈപിടിയിൽ ഒതുക്കിയിരിക്കുന്നത്. എന്നാൽ പേടികണ്ട. അവ നമ്മുടെ പാവം ചേരകളാണ്. യുവാവിന്റെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് പല കമന്റുകളും വന്നു, എന്നാൽ മറ്റു പലരും പാമ്പുകളുമായി ഇങ്ങനെ…

Read More

ജീവനുള്ള പാമ്പുകളെ കടത്താൻ ശ്രമം; യുവാവ് പിടിയിൽ

 ജീവനുള്ള പാമ്പുകളെ പാന്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ അധികൃതർ പിടികൂടി. അമേരിക്കയിൽ മിയാമിയിലെ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് അധികൃതരാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രത്യേക ബാഗിൽ പാമ്പുകളെ ഇട്ടശേഷം അരഭാഗത്ത് ഒളിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. യുഎസ് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ) ആണ് ഇക്കാര്യം പുറത്തുവിട്ടത്. പിടിച്ചെടുത്ത പാമ്പുകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിഷമില്ലാത്ത ഇനങ്ങളാണോ കടത്താൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. പാന്റിന്റെ അസാധാരണമായ വലിപ്പവും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള…

Read More

സ്ത്രീധനം വേണ്ടേ… പെണ്ണിനെ മതിയേ; പണ്ടവും പണവുമൊന്നുമല്ല, ഇവർ കൊടുക്കുന്നത് ഉഗ്രവിഷമുള്ള പാമ്പുകൾ, വരൻ സ്വീകരിച്ചേ പറ്റൂ…

സ്ത്രീധനം നിയമപരമായി തെറ്റാണെങ്കിലും സ്വർണവും പണവും കാറും വീടും സ്ഥലവുമെല്ലാം പെൺമക്കൾക്കു വിവാഹസമ്മാനമായി കൊടുക്കുന്നവരാണു മാതാപിതാക്കൾ. വരൻ കണക്കുപറഞ്ഞ് സ്വത്തു വാങ്ങുന്നതു കുറ്റകരമാക്കിയപ്പോൾ ‘സ്ത്രീധനം’ എന്നതിൻറെ പേര് ‘വിവാഹസമ്മാനം’ എന്നാക്കി മാറ്റി. ഏറെ പ്രതീക്ഷകളുമായി വരൻറെ വീട്ടിലെത്തുന്ന പല പെൺകുട്ടികളും അനുഭവിക്കുന്നത് ‘ആടുജീവിതം’ ആണ്. മരുഭൂമിയും ആടുകളും ചുറ്റുമുണ്ടാകില്ലെന്നു മാത്രം. മധ്യപ്രദേശിലെ ഗൗരിയ വിഭാഗക്കാർക്കിടയിലുള്ള വിവാഹാചാരങ്ങളും അനുഷ്ഠാനങ്ങളും ആരെയും അതിശയിപ്പിക്കുന്നതാണ്. ഗൗരിയ യുവതിക്ക് അവളുടെ അച്ഛൻ നൽകുന്ന വിവാഹസമ്മാനത്തിൻറെ പേരിലാണ് ഇവരുടെ ആചാരങ്ങൾ പ്രസിദ്ധമായത്. ഗൗരിയക്കാർ പെൺമക്കൾക്കു…

Read More

പാമ്പുകളുടെ ഇണചേരല്‍; ജാഗ്രത വേണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്

ഒക്ടോബര്‍മുതല്‍ ഡിസംബര്‍വരെയുള്ള മാസങ്ങള്‍ പാമ്പുകളുടെ ഇണചേരല്‍ കാലമാണ്. ഇണചേരല്‍കാലത്താണ് കൂടുതലായി ഇവ പുറത്തിറങ്ങുന്നത്. എന്നു മാത്രമല്ല ഇവയ്ക്ക് പതിവിലധികം ആക്രമസ്വഭാവമുണ്ടാവും. അതുകൊണ്ടുതന്നെ ജനവാസമേഖലയിലുള്ളവർ സൂക്ഷിക്കണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിക്കെട്ടന്‍, അണലി, മൂര്‍ഖന്‍ എന്നിവയെയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്. കേരളത്തില്‍ പൊതുവേ എല്ലായിടത്തും കാണപ്പെടുന്നതില്‍ ഏറ്റവും വിഷം കൂടിയത് വെള്ളിക്കെട്ടനാണ്. ഇതാണ് ഇപ്പോള്‍ കൂടുതല്‍ ഇറങ്ങുന്നത്. അതും രാത്രിയില്‍. വയനാട്ടില്‍ വെള്ളിക്കെട്ടനാണ് കൂടുതലായി കാണപ്പെടുന്നത്. അണലി ഈ സമത്ത് പകലും ഇറങ്ങും. രാജവെമ്പാലകളിൽ പെണ്‍പാമ്പുകളുടെ ഫിറോമോണുകളില്‍ ആകൃഷ്ടരമായി ആണ്‍ രാജവെമ്പാലകൾ…

Read More