പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ 50ശതമാനവും ഇന്ത്യയിൽ; പാമ്പുകടി മരണം കുറയ്ക്കാൻ കേന്ദ്രം

പാമ്പുകടിയേറ്റുള്ള വിഷബാധ ‘നോട്ടിഫയബിൾ ഡിസീസി’ന്റെ പട്ടിയിലുൾപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ 50ശതമാനവും ഇന്ത്യയിലാണ് എന്നതിനാൽ ഇത് കുറയ്ക്കുകയാണ് ലക്ഷ്യം. പകർച്ചവ്യാധിക്ക് സമാനമായി വിവരശേഖരണം നടത്തി അധികൃതർക്ക് കൈമാറണമെന്നാണ് കേന്ദ്രനിർദേശം പാമ്പുകടിയേറ്റുള്ളതോ, പാമ്പുകടിയേറ്റാകാൻ സാധ്യതയുള്ളതോ ആയ മരണങ്ങളും പാമ്പുകടിയേൽക്കുന്ന സംഭവങ്ങളും ഇനിമുതൽ നിയമപ്രകാരം സർക്കാരിനെ അറിയിക്കണം. സർക്കാർ, സ്വകാര്യ മേഖലയിലെ മെഡിക്കൽ കോളജുകൾ ഉൾപ്പടെയുള്ള ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും പാമ്പുകടിയേറ്റ കേസുകൾ നിർബന്ധമായും ഈ മാതൃകയിൽ തന്നെ റിപ്പോർട്ട് ചെയ്യുകയും വേണം. നവംബർ 27ന് എല്ലാ സംസ്ഥാനങ്ങൾക്കും…

Read More

തമിഴ്‌നാട്ടിൽ പാമ്പുകടിയേറ്റാൽ സർക്കാരിനെ അറിയിക്കണം; പൊതുജനാരോഗ്യ നിയമത്തിന് കീഴിൽ ഉൾപ്പെടുത്തി

പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുറയ്ക്കാൻ നടപടികളുമായി തമിഴ്‌നാട് സർക്കാർ. പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ വിവരം ആശുപത്രികൾ ഇനി സർക്കാരിന് കൈമാറണം. പാമ്പുകടിക്കുന്നതിനെ പൊതുജനാരോഗ്യ നിയമത്തിനുകീഴിൽ ഉൾപ്പെടുത്തിയതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു. സമീപകാലത്ത് സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാരിൻറെ പുതിയ നീക്കം. കർഷകത്തൊഴിലാളികൾ, കുട്ടികൾ, ഉഷ്ണമേഖലാ, ഉഷ്ണമേഖലാ പ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവരുൾപ്പെടെയുള്ള ദുർബലരായ ജനവിഭാഗങ്ങൾക്ക് പാമ്പുകടിയേറ്റുള്ള നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. അതിനാൽ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം സംബന്ധിച്ച വിവരശേഖരണം, ക്ലിനിക്കൽ ഇൻഫ്രാസ്ട്രക്ചർ, പാമ്പുകടി മൂലമുള്ള…

Read More

ബിസിനസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ഒരാൾ പിടിയിൽ, പെൺ സുഹൃത്ത് അടക്കം 4 പേർക്കായി തെരച്ചിൽ ഊർജിതം

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ബിസിനസുകാരനായ അങ്കിത് ചൗഹാനെ പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. അങ്കിത് ചൗഹാന്റെ പെണ്‍സുഹൃത്തടക്കം അഞ്ചുപേരാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. കേസിൽ പ്രതിചേര്‍ക്കപ്പെട്ട പാമ്പാട്ടിയെ അറസ്റ്റുചെയ്തുവെന്നും മറ്റു നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട അങ്കിത് ചൗഹാന്റെ പെണ്‍സുഹൃത്ത് മഹി ആര്യ പാമ്പാട്ടിയുടെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നെന്നാണ് പോലീസ് റിപ്പോർട്ട്. പ്രതികളായ മഹി ആര്യ, സുഹൃത്ത് ദീപ് കന്ദപാല്‍, മറ്റു രണ്ട് വീട്ടു സഹായികള്‍…

Read More